കൊച്ചി: പ്രണയം നടിച്ചശേഷം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. കലൂരില്‍ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയായ സെല്‍ലരാജിനെയാണ് യുവതിയുടെ പരാതിയിൻമേൽ അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് തന്നെ ലൈംഗിക ചൂഷണം ചെയ്തുവെന്നും ശേഷം അതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.
Also Read: Sreekanth Vettiyar : ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീടൂ ആരോപണം കൂടി
ആലുവ സ്വദേശിയായ യുവതിയെ വയനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കലൂരിൽ ആരംഭിച്ച പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരിയായ ഈ യുവതി. പ്രതി യുവതിയെ സ്ഥാപനത്തില്‍ വച്ച് പീഡിപ്പിക്കുകയും ആ ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തുകയും ശേഷം ഈ ദൃശ്യങ്ങള്‍ കാട്ടി ബിസിനസ് കോണ്‍ഫറസ് എന്ന വ്യാജേന വയനാട് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
Also Read: Covid19: മാസ്‌കിനും വാക്‌സിനും ഇടവേള! ഈ രാജ്യത്ത് കൊറോണ വെറും 'ഫ്ലൂ'
അടുത്തിടെ യുവതി വിവാഹിതയാവുകയും ഇതോടെ തന്‍റെ കയ്യിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പ്രതി പണം ആവശ്യപ്പെടുകയും ഭീഷണിക്ക് വഴങ്ങി യുവതി തന്‍റെ പക്കലുള്ള സ്വര്‍ണ്ണം പ്രതിക്ക് നല്‍കുകയും ചെയ്തിരുന്നു. ഭീഷണി വീണ്ടും തുടര്‍ന്നതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...