കൊച്ചി : നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ജനുവരി 18 ചൊവ്വാഴ്ചയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. ബാലചന്ദ്രകുമാറിൻ്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വെക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളാണ് ജാമ്യ ഹർജി നൽകിയിരിക്കുന്നത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്. അപ്പുണി, അജ്ഞാതനായ വിഐപി എന്നിവരാണുള്ളത്.
കഴിഞ്ഞ ദിവസം നടൻ ദിലീപിന്റെ (Actor Dileep)1 ആലുവയിലെ വീട്ടിലും മറ്റ് രണ്ടിടത്തുമായി നടന്ന റെയ്ഡ് നടത്തിയിരുന്നു. മൂന്ന് ഇടങ്ങളിലായി ഏഴ് മണിക്കൂറോളമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടിലും സഹോദരൻ അനൂപിന്റെ വീട്ടിലും നടന്റെ നിർമാണ കമ്പനിയിലുമാണ് ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയത്.
പരിശോധനയ്ക്ക് ശേഷം ദിലീപിന്റെ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണുകളും ഹാർഡ്ഡിസ്കും പരിശോധന സംഘം പിടിച്ചെടുത്തു. മുൻ സുഹൃത്തായിരുന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ പിന്നാലെയാണ് അന്വേഷണം സംഘം നടനുമായി ബന്ധപ്പെട്ട മൂന്ന് ഇടങ്ങളിൽ റെയ്ഡ് സംഘടിപ്പിച്ചത്. ഇന്നലെ ജനുവരി 12നായിരുന്നു ബാലചന്ദ്രകുമാർ കേസുമായി ബന്ധപ്പെട്ട് നിർണായക മൊഴികൾ നൽകിയത്.
പഴയ ഫോണുകളിൽ നിന്നും മറ്റ് ഡിജിറ്റൽ രേഖകളും, നടിയെ ആക്രമിച്ച സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും കണ്ടെത്താൻ സൈബർ ടീമിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. പഴയ ഫോണുകളിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...