Rape Attempt: തമിഴ്നാട് സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 52 കാരൻ അറസ്റ്റിൽ

Crime News: ദേശീമുക്ക് തോപ്പില്‍ ഭാഗത്തെ ഫ്ലാറ്റിൽ നിന്നും മാലിന്യം ശേഖരിക്കാന്‍ ചെന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 01:56 PM IST
  • വീട്ടുപണിക്കാരിയായിരുന്ന തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമം
  • തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയിലുളള വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഈ സാബു
Rape Attempt: തമിഴ്നാട് സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 52 കാരൻ അറസ്റ്റിൽ

കൊച്ചി: വീട്ടുപണിക്കാരിയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 52 കാരന്‍ അറസ്റ്റിൽ. അത്താണി സെന്റ് ആന്റണീസ് ചര്‍ച്ചിന് മുന്‍വശം പടിയഞ്ചേരി വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ പി വി  സാബുവാണ് അറസ്റ്റിലായത്.  തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയിലുളള വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഈ സാബു.

Also Read: ആളൂരിൽ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

ഇക്കഴിഞ്ഞ 26 ന് ദേശീമുക്ക് തോപ്പില്‍ ഭാഗത്തെ ഫ്ലാറ്റിൽ നിന്നും മാലിന്യം ശേഖരിക്കാന്‍ ചെന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.  സംഭവം നടന്നത് പെണ്‍കുട്ടി മാലിന്യം കൊണ്ടുവന്ന് വാഹനത്തില്‍ ഏല്‍പ്പിച്ച ശേഷം തിരികെ പോയി ബക്കറ്റ് കഴുകുന്ന സമയത്തായിരുന്നു. സംഭവത്തിൽ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് തൃക്കാക്കര സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടമാരായ റഫീക്ക്, റെജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോണി, നിധിന്‍ കെ ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കാക്കനാട് കോടതിയില്‍ ഹാജരാക്കി  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Also Read: കുൽഗ്രാമിൽ സൈനികനെ കാണാതായി; കാറിൽ രക്തക്കറ

ലേഡീസ് ഹോസ്റ്റലിൽ പെൺകുട്ടിക്ക് പീഡനം;  ഹോസ്റ്റൽ നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റിൽ

ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാക്കളും ഒത്താശ നടത്തിയ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍. റാന്നി സ്വദേശി ആദര്‍ശ്, ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന്‍ സ്റ്റെഫിന്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് പത്തനംതിട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തത്.  

Also Read: Viral Video: പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

അറസ്റ്റിലായ ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനസംബന്ധമായി കൊച്ചിയില്‍ എത്തി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്.ശശിധരന്റെ മേല്‍നോട്ടത്തില്‍ കടവന്ത്ര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടറായ മിഥുന്‍ മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, അനീഷ്, അനില്‍കുമാര്‍, പ്രവീണ്‍, സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News