Arrest: നെയ്യാറ്റിൻകരയിൽ ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് കൊന്നു; പ്രതി പിടിയിൽ

Man arrested for killing his mother in law: തങ്കത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 07:36 PM IST
  • തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്.
  • സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ റോബർട്ട് പൊഴിയൂർ പോലീസ് പിടിയിലായി.
  • തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്.
Arrest: നെയ്യാറ്റിൻകരയിൽ ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് കൊന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര കുളത്തൂർ കടകുളത്ത് മരുമകൻ ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ റോബർട്ട് പൊഴിയൂർ പോലീസ് പിടിയിലായി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. പ്രീതയുടെ ആദ്യ ഭർത്താവ് നാല് വർഷം മുമ്പ് അപകടത്തിൽ മരിച്ചു. തുടർന്ന് ഊരമ്പ് സ്വദേശി റോബർട്ട് പ്രീതയ്ക്കൊപ്പം ചേരുകയായിരുന്നു. പ്രീതയുടെ ആദ്യ ഭർത്താവിന്റെ മരണത്തെ തുടർന്ന് ലഭിച്ച തുക ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെ പ്രീതയെ റോബർട്ട് അതിക്രൂരമായി മർദ്ദിച്ചു. ഇരുമ്പ് ദണ്ട് കൊണ്ടായിരുന്നു മർദ്ദനം. പ്രീതയെ രക്ഷിക്കാൻ എത്തിയതായിരുന്നു തങ്കം. 

ALSO READL: കൈതോലപ്പായ വിവാദം: ജി. ശക്തിധരനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു‌

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാട്ടുകാരുടെ സഹായത്തോടെ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രീതയുടെ ഇടതു കൈയ്ക്ക് പൊട്ടലുണ്ട്. തലയിലും പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം നാട്ടുകാർ പിടികൂടിയാണ് റോബർട്ടിനെ പോലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പോക്സോ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് റോബർട്ട് എന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തങ്കത്തിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News