Crime News: സിഗരറ്റ് കാറിനടുത്തേക്ക് കൊണ്ടുകൊടുത്തില്ല; ഭിന്നശേഷിക്കാരന്റെ കട ഇടിച്ചു തകർത്ത പ്രതി അറസ്റ്റിൽ

Crime News: സിഗരറ്റു കാറിനടുത്ത് കൊണ്ടുവരാൻ പ്രതി പറഞ്ഞിട്ടും കൊണ്ടു ചെല്ലാത്തതിൽ പ്രകോപിതനായ പ്രതി കാർ പിന്നിലേക്ക് എടുത്ത്‌ മൂന്നുതവണ കടയിലേക്ക് ഇടിച്ചുകയറ്റി കട തകർക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 12, 2023, 11:57 AM IST
  • സിഗരറ്റ് കാറിനടുത്തേക്ക് കൊണ്ടുകൊടുത്തില്ല
  • ഭിന്നശേഷിക്കാരന്റെ കട കാറുകൊണ്ട് ഇടിച്ചുതകർത്തു
  • പ്രതിയായ ആയൂർ സ്വദേശി സദ്ദാമിനെ അറസ്റ്റു ചെയ്തു
Crime News: സിഗരറ്റ് കാറിനടുത്തേക്ക് കൊണ്ടുകൊടുത്തില്ല; ഭിന്നശേഷിക്കാരന്റെ കട ഇടിച്ചു തകർത്ത പ്രതി അറസ്റ്റിൽ

ചടയമംഗലം: കാറിനടുത്തേക്ക് സിഗരറ്റ് കൊണ്ടുക്കൊടുക്കാത്തതിന് ഭിന്നശേഷിക്കാരന്റെ കട കാറുകൊണ്ട് ഇടിച്ചുതകർത്തു.  സംഭവത്തിൽ കാലിനു ഗുരുതരമായി പരിക്കേറ്റ കടയുടമ മോഹനനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ആയൂർ സ്വദേശി സദ്ദാമിനെ അറസ്റ്റു ചെയ്തു.  എം.സി.റോഡിൽ ആയൂർ ശില്പ ഹോട്ടലിനു സമീപം കഴിഞ്ഞരാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. കാറിലെത്തിയ സദ്ദാം കടയുടമ മോഹനനോട് സിഗരറ്റ് കാറിനടുത്തു കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.

Also Read: വീട്ടമ്മയെ പട്ടാപകൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

താൻ അംഗപരിമിതനാണെന്നും ‌ഇറങ്ങിവരാൻ പറ്റില്ലെന്നും മോഹനൻ പറഞ്ഞുവെങ്കിലും സിഗരറ്റു കൊണ്ടുവരാൻ സദ്ദാം വീണ്ടും ആവശ്യപ്പെടുകയായിരുന്നു.  കൊണ്ടുകൊടുക്കാഞ്ഞതിൽ പ്രകോപിതനായ പ്രതി കാർ പിന്നിലേക്ക് എടുത്ത്‌ മൂന്നുതവണ കടയിലേക്ക് ഇടിച്ചുകയറ്റി കട തകർക്കുകയായിരുന്നു.  സംഭവത്തെ തുടർന്ന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ ആൾക്കാരാണ് തകർന്ന കടയ്ക്കുള്ളിൽ നിന്നും മോഹനനെ പുറത്തെടുത്തത്. മോഹനന്റെ ഇടതുകാലിനു ഗുരുതരമായി പരിക്കേറ്റിരുന്നു.

Also Read: ഷഡാഷ്ടക യോഗം: ഈ രാശിക്കാർക്ക് ശനി കേതു കൃപയാൽ ലഭിക്കും സുപ്രധാന നേട്ടങ്ങൾ!

 

തുടർന്ന് ചടയമംഗലം എസ്.എച്ച്.ഒ. സുനീഷ്, എസ്.ഐ.മാരായ മോനിഷ്, ദിലീപ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അംശനത്തിൽ പുലർച്ചെ ആയൂരിൽനിന്നും പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾ കട ഇടിച്ചു തകർക്കാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇയാൾക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ നേരത്തെയും ലഹരികടത്തിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News