Noida: കേരളത്തിൽ (Kerala) നിന്ന് നോയിഡയിൽ ജോലി തേടിയെത്തിയ യുവതിയെ മലയാളി യുവാവ് പീഡനത്തിന് ഇരയാക്കി. നഴ്‌സായ യുവതിയെ ജോലി നൽകാമെന്ന് പറഞ്ഞ് വിളിപ്പിച്ച് മയക്ക് മരുന്ന് നൽകിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. വ്യാഴാഴ്ച്ച പൊലീസ് പ്രതിയെ പിടികൂടി. പ്രതിയും കേരത്തിൽ നിന്നുള്ള ആൾ തന്നെയാണ്. ഒരു സുഹൃത്ത് വഴിയാണ് പ്രതി യുവതിയുമായി ബന്ധപെട്ടതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
നോയിഡയിലെ (Noida) ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന രാജുവെന്ന ആളെയാണ് താമസ സ്ഥലത്തിന് അടുത്ത് നിന്ന് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം പുറത്ത് വരുന്നത്. ബുധനാഴ്ച സെക്ടർ 24ലെ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി മൊഴിരേഖപ്പെടുത്തുകയായിരുന്നു . ഒരു പൊതു സുഹൃത്ത് വഴിയാണ് യുവതി രാജുവിനെ പരിജയപ്പെട്ടത്.
യുവതി നൽകിയിരിക്കുന്ന പരാതിയനുസരിച്ച് ജോലി കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ പ്രതി ഫെബ്രുവരി 6ന് സെക്ടർ 12ലെ തന്റെ വീട്ടിലേക്ക് വരാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ പ്രതിയുടെ കുടുംബവും ഉണ്ടായിരിക്കുമെന്നാണ് പ്രതി യുവതിയോട് പറഞ്ഞിരുന്നത്. അവിടെ വെച്ച് തന്നോട് ഒരു ഇന്റർവ്യൂ (Interview) ഉണ്ടെന്നും പ്രതി പറഞ്ഞിരുന്നതായി യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ യുവതി പ്രതിയുടെ വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പ്രതിയോട് അന്വേഷിച്ചപ്പോൾ ഭാര്യ പുറത്ത് പോയിരിക്കുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നാണ് പ്രതി പറഞ്ഞത്. തുടർന്ന് പ്രതി നൽകിയ ആപ്പിൾ ജ്യൂസ് കുടിച്ച യുവതിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് രാത്രിയോടെ ബോധം വന്ന യുവതി തിരിച്ച് താമസസ്ഥലത്ത് എത്തിയപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന (Rape) വിവരം മനസിലാക്കുന്നത്.
ALSO READ: ഗാർഹിക പീഡനം: ഉത്തർപ്രദേശിൽ ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
സംഭാവന നടന്ന് ഒരു മാസത്തിന് ശേഷം മാർച്ച് 17 നാണ് യുവതി പൊലീസിനെ (Police) സമീപിച്ചത്. പോലീസിനെ സമീപിച്ച യുവതിയെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. യുവതിയുടെ പരാതി പ്രകാരം പൊലീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 328 പ്രകാരം വിഷം നൽകി അപായപ്പെടുത്തിയതിനും സെക്ഷൻ 376 പ്രകാരം പീഡനത്തിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...