Crime News: വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍

Crime News: മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലെ വൈരാഗ്യത്തിലാണ് അക്രമിസംഘം എത്തിയതെന്നും സൂര്യലാലും ചന്ദ്രലാലും നായയെ ഉപയോഗിച്ച് ആക്രമിച്ചത് വൈരാഗ്യം കൂടിയെന്നും പോലീസ് പറയുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 01:04 PM IST
  • വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍
  • സംഘത്തിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്
Crime News: വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍

പത്തനംതിട്ട:  അടൂർ ചാങ്കൂറിൽ വീട്ടില്‍ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. സംഘത്തിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പത്തനംതിട്ട വാദക്കേച്ചരിവിൽ സുജാതയായിരുന്നു മരിച്ചത്.  മരിച്ച സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മര്‍ദ്ദിക്കാനായിരുന്നു മാരകായുധങ്ങളുമായി അക്രമിസംഘം വീട്ടിലെത്തിയത്. 

Also Read: Adoor Attack: മക്കളോടുള്ള പക, വീട് കയറി തല്ലിപ്പൊളിച്ചു; വീട്ടമ്മക്ക് ദാരുണാന്ത്യം

മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലെ വൈരാഗ്യത്തിലാണ് അക്രമിസംഘം എത്തിയതെന്നും സൂര്യലാലും ചന്ദ്രലാലും നായയെ ഉപയോഗിച്ച് ആക്രമിച്ചത് വൈരാഗ്യം കൂടിയെന്നും പോലീസ് പറയുന്നു.  സംഭവം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു.  വീട്ടിൽ കടന്ന് അക്രമം അഴിച്ചുവിട്ട സംഘം വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും വീട് പൂര്‍ണമായും അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.

Also Read: 7th Pay Commission: ഹോളിക്ക് മുൻപ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളം 44% വർദ്ധിച്ചേക്കും!

ഈ സമയത്ത് സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  ഇവരുടെ അക്രമം തടയാന്‍ ശ്രമിക്കവെയാണ് സുജാതയ്ക്ക് അടിയേറ്റത്. കേസില്‍ മൊത്തം പതിനഞ്ചോളം പ്രതികളാണുള്ളത്. ഇതില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസ് അന്വേഷിക്കുന്നത് അടൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News