രാവിലെ എണീക്കാന്‍ വൈകിയ മകളോട് ഒരു പിതാവ് ചെയ്തത്....

  ഏഴരയായിട്ടും മകള്‍ എഴുന്നേല്‍ക്കാത്തതില്‍ ദേഷ്യം കയറിയ പിതാവ് വെട്ടുകത്തിയെടുത്ത് പെണ്‍കുട്ടിയുടെ തലയ്ക്ക് വെട്ടി...  സംഭവം കോട്ടയത്ത്....!!

Last Updated : Dec 8, 2020, 05:07 PM IST
  • രാവിലെ ഏഴരയായിട്ടും മകള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചതിന് ദേഷ്യം കയറിയ പിതാവ് വെട്ടുകത്തിയുമായി മുറിയിലെത്തി തലയ്ക്ക് വെട്ടുകയായിരുന്നു.
  • വെട്ടേറ്റ് രക്തം ചീറ്റിയിട്ടും രോഷം തീരാതെ പിതാവ് വീണ്ടും വെട്ടാന്‍ തുനിഞ്ഞതോടെ പെണ്‍കുട്ടി അത് തടഞ്ഞു. പെണ്‍കുട്ടിയുടെ മോതിരവിരലിന് വെട്ടേറ്റു.
  • പ്രാണരക്ഷാര്‍ത്ഥം ഓടി അയല്‍വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
രാവിലെ എണീക്കാന്‍  വൈകിയ മകളോട് ഒരു പിതാവ് ചെയ്തത്....

കോട്ടയം:  ഏഴരയായിട്ടും മകള്‍ എഴുന്നേല്‍ക്കാത്തതില്‍ ദേഷ്യം കയറിയ പിതാവ് വെട്ടുകത്തിയെടുത്ത് പെണ്‍കുട്ടിയുടെ തലയ്ക്ക് വെട്ടി...  സംഭവം കോട്ടയത്ത്....!!

എഴുന്നേല്‍ക്കാന്‍ വൈകിയതിനാണ് മകളോട് പിതാവിന്‍റെ ഈ  ക്രൂരത. ഇന്നലെ രാവിലെയായിരുന്നു സംഭവം. 

രാവിലെ ഏഴരയായിട്ടും മകള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചതിന് ദേഷ്യം കയറിയ പിതാവ് വെട്ടുകത്തിയുമായി മുറിയിലെത്തി തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം ചീറ്റിയിട്ടും രോഷം തീരാതെ  പിതാവ് വീണ്ടും വെട്ടാന്‍ തുനിഞ്ഞതോടെ പെണ്‍കുട്ടി അത് തടഞ്ഞു. ഈ ശ്രമത്തിനിടയില്‍ പെണ്‍കുട്ടിയുടെ മോതിരവിരലിന് വെട്ടേറ്റു.  

പെണ്‍കുട്ടി  പ്രാണരക്ഷാര്‍ത്ഥം ഓടി അയല്‍വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട്  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെട്ടേറ്റ് തൂങ്ങിയ മോതിരവിരല്‍ തുന്നിച്ചേര്‍ത്തു.

Also read: കല്ല്യാണത്തിന് സമ്മതിച്ചില്ല: യുവാവ് കാമുകിയുടെ അച്ഛനെ കൊലപ്പെടുത്തി

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ പെണ്‍കുട്ടിയും പിതാവ് രഘുവും  മാത്രമേ ഉണ്ടായിരുന്നുള്ളൂ.   രഘുവിന്‍റെ  ഭാര്യ ബന്ധുവീട്ടില്‍ പോയിരിക്കയായിരുന്നു. 

സംഭവത്തില്‍   കറുകച്ചാല്‍ പോലീസ് പച്ചിലമാക്കല്‍ മാവേലിതാഴയില്‍ രഘുവിനെ കസ്റ്റഡിയില്‍ എടുത്തു. 48കാരനായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

 

Trending News