Kottayam Theft: കോട്ടയത്ത് തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം; സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും കവർച്ച ചെയ്തു

Theft Case: അലമാരയ്ക്ക് ഉള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവച്ച ചെയ്തിരിക്കുന്നത്. സ്വർണാഭരണങ്ങൾക്ക് ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത് കൃത്യമായി ഉപേക്ഷിച്ച് സ്വർണാഭരണങ്ങൾ മാത്രമാണ് കവർന്നിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 02:51 PM IST
  • ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
  • സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
  • ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി
Kottayam Theft: കോട്ടയത്ത് തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം; സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും കവർച്ച ചെയ്തു

കോട്ടയം: കോട്ടയത്ത് തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. 40 പവനിലധികം വരുന്ന സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് കവർച്ച ചെയ്ത്. ഏറ്റുമാനൂർ തെള്ളകം പഴയാറ്റ് ജേക്കബ് എബ്രഹാമിൻ്റെ വീട്ടിലാണ് ശനിയാഴ്ച്ച പകൽ കവർച്ച നടന്നത്. ജേക്കബ് ഭാര്യ ലില്ലിക്കുട്ടി, മകൻ അഭി ജേക്കബിൻ്റെ ഭാര്യ അലീന, ബന്ധു എന്നിവർ ഇന്നലെ രാവിലെ 10 മണിയോടെ വീട്ടിൽ നിന്നിറങ്ങിയിരുന്നു്. വൈകിട്ട് എട്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

അലമാരയ്ക്ക് ഉള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവച്ച ചെയ്തിരിക്കുന്നത്. സ്വർണാഭരണങ്ങൾക്ക് ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത് കൃത്യമായി ഉപേക്ഷിച്ച് സ്വർണാഭരണങ്ങൾ മാത്രമാണ് കവർന്നിരിക്കുന്നത്. അഞ്ച് മാസം മുമ്പായിരുന്നു ജേക്കബിൻ്റെ മകൻ കാനഡയിൽ ജോലി ചെയ്യുന്ന അഭി ജേക്കബിൻ്റെ വിവാഹം. മകൻ്റെ ഭാര്യ അലീനയുടെയും ലില്ലിക്കുട്ടിയുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ALSO READ: ഇടുക്കിയിൽ ആറ് വയസുകാരനെ കൊന്ന പ്രതിക്ക് വധശിക്ഷ; മരണം വരെ തടവ്

ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് ജേക്കബിൻ്റെ വീടിൻ്റെ ഗേറ്റ് തുറക്കുന്ന ശബ്ദം സമീപവാസികൾ കേട്ടിരുന്നു. എന്നാൽ വീട്ടുകാർ തന്നെയാകും എന്നുള്ള നിഗമനത്തിലായിരുന്നു അയൽവാസികൾ.

ജേക്കബും ഭാര്യയും അടുത്ത മാസം ആദ്യം ഓസ്ട്രേലിയയിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ ഇവരുടെ സ്വർണാഭരണങ്ങൾ കഴിഞ്ഞദിവസം ലോക്കറിൽ നിന്ന് എടുത്ത് മറ്റൊരു ലോക്കറിലേക്ക് മാറ്റാനായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ സമയത്താണ് കവർച്ച നടന്നിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News