കൊല്ലം : ഒയൂരിൽ നിന്നും ആറു വയസുകാരിയായ പെൺകുഞ്ഞിനെ തട്ടികൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കൊല്ലം ചാത്തനൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരെയാണ് പോലീസ് സംഭവം നടന്ന നാല് ദിവസകൊണ്ട് പിടികൂടിയത്. ഇത്തരത്തിൽ തട്ടികൊണ്ടുപോയി പണം സ്വരൂപിക്കാനായി പത്മകുമാർ കഴിഞ്ഞ ഒന്നര വർഷമായി പദ്ധതിയിട്ടിരുന്നതായിട്ടാണ് പോലീസ് അറിയിക്കുന്നത്, എന്നാൽ പത്മകുമാറിന്റെ അമ്മ എതിർപ്പ് അറിയിച്ചതും മകൾ അനുപമയ്ക്ക് യുട്യൂബിൽ നിന്നും വരുമാനം ലഭിച്ചതോടെ ഇവർ ഈ പദ്ധതിയിൽ പിന്മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസം കൊണ്ടാണ് പ്രതികളുടെ തട്ടികൊണ്ട് പോകൽ പദ്ധതി സജീവമായത്.
പത്മകുമാറിന്റെ അമ്മ ജൂണിൽ മരിച്ചിരുന്നു. കൂടാതെ അനുപമയ്ക്ക് യുട്യൂബിൽ നിന്നും ലഭിച്ചിരുന്ന വരുമാനം നിലച്ചതോടെയാണ് പത്മകുമാറും കുടുംബവും കുട്ടിയെ തട്ടികൊണ്ടുപോകാൻ തീരുമാനം എടുക്കുന്നത്. അനുപമയ്ക്ക് പ്രതിമാസം യുട്യൂബിൽ നിന്നും അഞ്ച് ലക്ഷം രൂപയായിരുന്ന ലഭിച്ചിരുന്നത്. എന്നാൽ ഈ കഴിഞ്ഞ ജുലൈ മാസത്തിൽ അനുപമയെ യുട്യൂബ് ഡിമോണറ്റൈസ് ചെയ്തിരുന്നു. തുടർന്ന് അനുപമയ്ക്ക് യുട്യുബിൽ നിന്നും ലഭിച്ചിരുന്ന വരുമാനം നിലയ്ക്കുകയായിരുന്നുയെന്ന് എഡിജിപി അജിത് കുമാർ മാധ്യമങ്ങളോടായി പറഞ്ഞു.
"കേസിലെ പ്രതിയായ അനുപമ നല്ല അസ്സലായി 'അനുപമ പത്മൻ' എന്ന യുട്യൂബ് ചാനൽ നടത്തുകയാണ്. അതിൽ നിന്നും ഈ കുട്ടിക്ക് ഏകദേശം 3.8 തൊട്ട് അഞ്ച് ലക്ഷം രൂപ വരെ മാസം വരുമാനം ഉണ്ടായിരുന്നു. അസ്സലായി ഇംഗ്ലീഷിലാണ് കുട്ടി വീഡിയോകൾ സ്വയം പ്രയത്നം കൊണ്ട് അവതരിപ്പിട്ടുള്ളത്. എന്നാൽ ജൂലൈ മാസത്തിൽ ആ കുട്ടിയെ ഡിമോണറ്റൈസ് ചെയ്തിരുന്നു. ഡിമോണറ്റൈസ് എന്ന പറയുന്നത് യുട്യൂബ് പണം നൽകുന്നത് എന്തോ കാരണങ്ങൾ കൊണ്ട് നിർത്തി. അതുകൊണ്ട് കഴിഞ്ഞ മൂന്ന് മാസമായിട്ട് പെൺകുട്ടിയുടെ വരുമാനം നിലച്ചു. തുടർന്നാണ് ഈ കുട്ടി ഇവർക്കൊപ്പം ചേർന്നത്"എഡിജിപി പറഞ്ഞു.
ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അനുപമ എന്നാൽ ആ കോഴ്സ് കുട്ടി പൂർത്തിയാക്കിയില്ല. എൽഎൽബി ചെയ്യാനയിരുന്നു ആഗ്രഹം, എന്നാൽ അതിനിടെ യുട്യുബിൽ നിന്നും ഇത്രയും വരുമാനം കിട്ടയതോടെ അതിലേക്ക് പൂർണമായും മാറി. ഈ വരുമാനം വന്നതുകൊണ്ടാകാം നേരത്തെ ഇവർ പദ്ധതി നിർത്തിവെച്ചത്. ജൂലൈക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്ന വരുമാനം നിന്നു. പിന്നാലെ കുട്ടിയെ തട്ടികൊണ്ടുപോകാനുള്ള അച്ഛന്റെയും അമ്മയുടെയും പദ്ധതിക്കൊപ്പം അനുപമ പങ്കു ചേരുന്നതെന്ന് അഡിജിപി വ്യക്തമാക്കി.
ഏകദേശം അഞ്ച് ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സാണ് അനുപമയ്ക്ക് യുട്യൂബിലുള്ളത്. കൂടാതെ 15.000ത്തിൽ അധികം ഫോളോവേഴ്സും അനുപമയ്ക്ക് ഇൻസ്റ്റഗ്രാമിലുണ്ട്. ഹോളിവുഡ് സെലിബ്രേറ്റി റിയാക്ഷൻ വീഡിയോകളാണ് അനുപമ തന്റെ ചാനലിൽ പങ്കുവെച്ചിരുന്നത്. കൂടാതെ നായകളുടെ ഇഷ്ടങ്ങളും അനുപമ പങ്കുവെച്ചിരുന്നു. നായകളെ പരിപാലിക്കുന്നതിനുള്ള സഹായവും അനുപമ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.
കടബാധ്യതയാണ് കുട്ടിയെ തട്ടികൊണ്ടുപോകാനുള്ള തീരുമാനം പത്മകുമാറും കുടുംബവും പദ്ധതിയിടുന്നത്. അഞ്ച് കോടിയോളം രൂപയുടെ കടം പത്മകുമാറിനുള്ളതെന്നാണ് പോലീസ് അറിയിക്കുന്നത്. തട്ടികൊണ്ടുപോകലിന്റെ ബുദ്ധികേന്ദ്രം ഭാര്യ അനിതകുമാരിയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കുട്ടിയുടെ പിതാവും ഈ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലയെന്നും പോലീസ് വ്യക്തമാക്കി. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.