കൊല്ലം : 20 മണിക്കൂർ നേരം സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് വിരാമം. കൊല്ലം ഓയൂരിൽ വീടിന് സമീപത്ത് നിന്നും തട്ടികൊണ്ടുപോയ ആറ് വയസുകാരിയെ പോലീസ് കണ്ടെത്തി. കൊല്ലം ആശ്രാമ മൈതനാത്ത് തട്ടികൊണ്ടുപോയ അബിഗേലിനെ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ നവംബർ 27ന് വൈകിട്ട് 4.30നാണ് പെൺകുട്ടിയെ വീടിന്റെ സമീപത്ത് നിന്നും തട്ടികൊണ്ടുപോയത്.
സഹോദരനൊപ്പം ട്യൂഷന് പോകുന്ന വഴിയാണ് അബിഗേലിനെ കാറിൽ എത്തിയവർ തട്ടികൊണ്ടുപോയത്. അബിഗേലിനെയും സഹോദരനെയും ഒരുമിച്ച് തട്ടികൊണ്ടുപോകാനാണ് പ്രതികൾ ശ്രമിച്ചത്. എന്നാൽ സഹോദരൻ ജൊനാഥനൻ ചെറുത്ത് നിന്നതോടെ പെൺകുട്ടിയെ കൊണ്ട് മാത്രമാണ് പ്രതികൾ കടന്നുകളഞ്ഞത്. തുടർന്ന് പൂയപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടെ കുട്ടിയുടെ വീട്ടിലേക്ക് രണ്ട് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ഫോണിവിളി വന്നിരുന്നു. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ ആദ്യം ആവശ്യപ്പെടുകയായിരുന്നു. കൊല്ലം പാരിപ്പള്ളി ഭാഗത്ത് കട നടത്തുന്ന സ്ത്രീയുടെ ഫോണിൽ നിന്നാണ് പ്രതികൾ വിളിച്ചത്. തുടർന്ന് വീണ്ടും ഫോൺവിളി ലഭിക്കുകയും പ്രതികൾ പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പത്ത് ലക്ഷം രൂപ നൽകിയാൽ ഇന്ന് രാവിലെ പത്ത് മണിക്ക് കുട്ടിയെ തിരികെ സുരക്ഷിതയായി എത്തിക്കാമെന്നു അറിയിച്ചിരുന്നു.
അതേസമയം പോലീസ് കൊല്ലത്തും സമീപ ജില്ലകളിൽ വ്യാപക പരിശോധന സംഘടിപ്പിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു പോലീസിന്റെ അന്വേഷണം. പ്രതികൾ ഫോൺ ഉപയോഗിക്കാതിരുന്നത് പോലീസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.