Murder News: കൊച്ചിയിൽ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്

കലൂരിൽ വെച്ച് നടന്ന ഗാനമേളയ്ക്കിടയിലാണ് രാജ്ഷിനെ അക്രമി കുത്തി കൊലപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 08:45 AM IST
  • പള്ളുരുത്തി സ്വദേശി രാജേഷ് ( 24 ) ആണ് കുത്തേറ്റ് മരിച്ചത്.
  • കലൂരിൽ വെച്ച് നടന്ന ഗാനമേളയ്ക്കിടയിലാണ് രാജ്ഷിനെ അക്രമി കുത്തി കൊലപ്പെടുത്തിയത്.
  • പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
Murder News: കൊച്ചിയിൽ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്

കൊച്ചി : കൊച്ചി കലൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ( 24 ) ആണ് കുത്തേറ്റ് മരിച്ചത്. കലൂരിൽ വെച്ച് നടന്ന ഗാനമേളയ്ക്കിടയിലാണ് രാജ്ഷിനെ അക്രമി കുത്തി കൊലപ്പെടുത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 

Varkala Murder Case: വർക്കലയിൽ വീണ്ടും അരുംകൊല; കിടപ്പുരോഗിയായ അനിയനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു!

തിരുവനന്തപുരം: Varkala Murder Case:  തലസ്ഥാനത്തെ നടുക്കികൊണ്ട് വീണ്ടും അരുംകൊല റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സംഭവം നടന്നിരിക്കുന്നത് വർക്കലയിലാണ്. വർക്കലയിൽ കിടപ്പു രോഗിയായ സഹോദരനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 47 വയസായിരുന്നു. സംഭവത്തെ തുടർന്ന് ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. 

Also Read: കോഴിക്കോട് 16കാരിയെ പീഡിപ്പിച്ച കേസ് ഉത്തര്‍പ്രദേശിലേക്ക് മാറ്റാൻ സാധ്യത

 

സംഭവം നടന്നത് സെപ്റ്റംബർ 24 പുലർച്ചെ ഒരു മണിയോടെയായിരുന്നു. റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പിലായിരുന്നു. സംഭവം നടക്കുമ്പോൾ സന്ദീപിനെ പരിചരിക്കുന്നതിന് നിർത്തിയിട്ടുള്ള 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ഒരു മെയിൽ നഴ്സും ഉണ്ടായിരുന്നു.  രാത്രി ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് സഹോദരന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവാഹബന്ധം വേർപെടുത്തി കഴിയുന്ന പ്രതിയായ സന്തോഷ് വെറ്റിനറി ഡോക്ടറാണ്. എന്നാൽ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. ഇയാളുടെ അനിയനായ കൊല്ലപ്പെട്ട സന്ദീപ് അവിവാഹിതനാണ്. സാമ്പത്തവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  എന്തിനാണ് പ്രതി ഇത് ചെയ്തതെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News