Gunda Attack Kannur| അവസാനിക്കാത്ത ആക്രമം കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

സ്ഥല വിൽപ്പനയിൽ ലഭിച്ച കമ്മീഷൻ തുക പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിലേക്ക് എത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 03:27 PM IST
  • എച്ചൂർ സി.ആർ പെട്രോൾ പമ്പിലാണ് സംഭവം
  • കമ്മീഷൻ തുക പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിലേക്ക് എത്തിയത്
  • 21 ഗുണ്ടാ ആക്രമണങ്ങളാണ് തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത്
Gunda Attack Kannur| അവസാനിക്കാത്ത ആക്രമം കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

കണ്ണൂർ: സ്ഥല വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം എച്ചൂർ സി.ആർ പെട്രോൾ പമ്പിലാണ് സംഭവം.  സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ ഭദ്രൻ  (മഹേഷ്), ഗിരീശൻ, സിബിൻ എന്നിവരാണ് കസ്റ്റഡിയിലായത്.

സ്ഥല വിൽപ്പനയിൽ ലഭിച്ച കമ്മീഷൻ തുക പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിലേക്ക് എത്തിയതെന്ന് സൂചന.ഒക്ടോബറിലും, നവംബറിലുമായി 21 ഗുണ്ടാ ആക്രമണങ്ങളാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത്.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. തിരുവനന്തപുരത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ്  ഗുണ്ടകൾക്കെതിരെ കർശനമായ നടപടിയായിരുന്നു സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News