Drug Case: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും

Drug Case: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ ആന്റ് ആന്റീനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1 kg 150 കിലോഗ്രാം കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 08:06 AM IST
  • കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും
  • രണ്ടുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്
  • 2018 ഡിസംബറില്‍ എക്‌സൈസ് സംഘം മാനന്തവടി ടൗണില്‍വെച്ചാണ് മുഹമ്മദ് അജീറിനെ പിടികൂടിയത്
Drug Case: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും

കല്‍പ്പറ്റ: കഞ്ചാവ് കടത്തിയ കേസില്‍ കഠിനതടവും പിഴയും വിധിച്ച് കൽപ്പറ്റ കോടതി. കാസര്‍ഗോഡ് തളങ്ങൂര്‍ അന്‍വര്‍ മന്‍സിലില്‍ മുഹമ്മദ് അജീറിനാണ് രണ്ടുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

Also Read: Crime News: കൊറോണ കാലത്തെ പ്രണയം, പിന്നാലെ ഒളിച്ചോട്ടവും വിവാഹവും; ഒടുവിൽ മാതാപിതാക്കളെയും ഭാര്യയെയും കുത്തികൊന്നു

2018 ഡിസംബറില്‍ എക്‌സൈസ് സംഘം മാനന്തവടി ടൗണില്‍വെച്ചാണ് മുഹമ്മദ് അജീറിനെ പിടികൂടിയത്.  എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ ആന്റ് ആന്റീനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1 kg 150 കിലോഗ്രാം കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ വിധി പ്രഖ്യാപിച്ചത് നാര്‍ക്കോര്‍ട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ. അനില്‍കുമാറാണ്.  അസി.എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന എന്‍. രാജശേഖരനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു.സുരേഷ്‌കുമാറാണ് ഹാജരായത്.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാരാരോട്, നിങ്ങളും ഉണ്ടോ?

ഇതിനിടയിൽ 22 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ ആലപ്പുഴയിൽ പിടിയിലായി.  ചേർത്തല, മുഹമ്മ, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലുളള പോലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് യുവാക്കളെ പിടികൂടിയത്.സംഭവത്തിൽ കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം, ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്, ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ എന്നിവരെയാണ് സംഘം പിടികൂടിയത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ രണ്ട് വർഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയാണെന്നാണ്.  ഇവർ ആദ്യമായാണ് ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്.

Also Read: Mic Case: മൈക്ക് വിവാദം: പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

ചെറുപ്പക്കാർക്കുൾപ്പെടെ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘമാണിവർ. ചേർത്തല സി.ഐ വിനോദ്കുമാർ, മുഹമ്മ സി.ഐ രാജ്കുമാർ, മാരാരിക്കുളം സി.ഐ എ.വി ബിജു, സീനിയർ സി.പി.ഒ ശ്യാം, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News