വിജയവാഡ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീയിട്ട് കൊന്ന് 21 കാരന്‍. സംഭവം നടന്നത് വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ്. യുവാവ് പ്രണയമെന്ന പേരില്‍ 17 കാരിയെ ശല്യപ്പെടുത്തിയത് മൂന്ന് വര്‍ഷം.
Also Read: ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിയ പ്രതി പിടിയിൽ
ഒടുവിൽ യുവാവിന്റെ ശല്യം മൂലം 17 കാരിയെ വീട്ടുകാര്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റി. എന്നാൽ ഇയാൾ ഇവിടെയും എത്തി ശല്യം ചെയ്യുകയായിരുന്നു. തനിക്ക് പഠനം തുടരണമെന്നും പ്രണയത്തിന് താല്‍പര്യമില്ലെന്ന് 17കാരി യുവാവിനോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായി യുവാവ് തിങ്കളാഴ്ച പുലര്‍ച്ചെ 17കാരിയുടെ പഠന മുറിയില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
പെൺകുട്ടി ഉച്ചത്തില്‍ നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു ഈ കൊടും ക്രൂരത. തീയും പുകയും കണ്ട അയല്‍വാസികള്‍ ഗോദോയെത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റിട്ടും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെയായിരുന്നു.
Also Read: 30 വർഷത്തിന് ശേഷം ശനി-ബുധ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും ധനനേട്ടവും!
സംഭവത്തില്‍ വേല്‍ദുര്‍തി മണ്ഡലിലെ സമര്‍ലകോട്ട സ്വദേശിയായ രാഘവേന്ദ്ര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ചികിത്സയിലാണ്. യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ആറ് മാസം മുന്‍പാണ് 17കാരി മുത്തശ്ശിയുടെ വീട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നേരത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
യുവാവും പെണ്‍കുട്ടിയും ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പഠിച്ചിരുന്നത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ശരീരഭാഗങ്ങള്‍ കത്തിക്കരിഞ്ഞു പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. ദാരുണ സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. യുവാവിനെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെൻ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.