ഹരിപ്പാട് അഗതിമന്ദിരത്തിൽ അന്തേവാസികളെ നടത്തിപ്പുകാരൻ മർദ്ദിക്കുന്നതായി പരാതി

പരാതി ഉയർന്ന സാഹചര്യത്തിൽ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനെതുടർന്ന്  ഓർഫനേജ് കൺട്രോൾ ബോർഡിന്റെ രജിസ്‌ട്രേഷനില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് വ്യക്തമായി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 12, 2022, 12:52 PM IST
  • പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അഗതിമന്ദിരം അടച്ചുപൂട്ടി.
  • രജിസ്‌ട്രേഷനില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് വ്യക്തമായി.
  • അന്തേവാസികളുടെ നിലവിളി കേൾക്കാറുണ്ട് എന്ന് സമീപവാസികൾ പറയുന്നു.
ഹരിപ്പാട് അഗതിമന്ദിരത്തിൽ അന്തേവാസികളെ  നടത്തിപ്പുകാരൻ മർദ്ദിക്കുന്നതായി പരാതി

ആലപ്പുഴ: ഹരിപ്പാട് അഗതിമന്ദിരം നടത്തിപ്പുകാരൻ അന്തേവാസികളെ മർദ്ദിക്കുന്നതായി പരാതി. മർദ്ദനത്തിന് ഇരയായ അന്തേവാസി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അഗതിമന്ദിരം അടച്ചുപൂട്ടി. 

ഹരിപ്പാട് കുമാരപുരം പഞ്ചായത്തിൽ, മുണ്ടപ്പള്ളി ചിറ പാൽ സൊസൈറ്റിക്കുസമീപം പ്രവർത്തിക്കുന്ന വിശ്വ ദർശൻ ചാരിറ്റബിൾ അഭയ കേന്ദ്രം എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി ഉയർന്നത്. സ്ഥാപനത്തിൻറെ നടത്തിപ്പുകാരൻ കായംകുളം കണ്ണമ്പള്ളിഭാഗം സ്വദേശി സിറാജുദ്ദീൻ നിരന്തരം തങ്ങളെ ഉപദ്രവിക്കാറുണ്ട് എന്ന് ഇവിടുത്തെ അന്തേവാസികൾ പറയുന്നു. 

Read Also: Crime: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

പരാതി ഉയർന്ന സാഹചര്യത്തിൽ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനെതുടർന്ന്  ഓർഫനേജ് കൺട്രോൾ ബോർഡിന്റെ രജിസ്‌ട്രേഷനില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് വ്യക്തമായി.  ഇതോടെ  വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഗതിമന്ദിരം സാമൂഹികനീതിവകുപ്പ് പൂട്ടിച്ചു. 10 അന്തേവാസികളാണ് അഗതിമന്ദിരത്തിലുണ്ടായിരുന്നത്. 

ഇവരുടെ സംരക്ഷണം ഒരാഴ്ചത്തേക്ക് ഗ്രാമപ്പഞ്ചായത്തിനു കൈമാറി. നിരന്തരം ഇവിടെനിന്നും അന്തേവാസികളുടെ നിലവിളി കേൾക്കാറുണ്ട് എന്ന് സമീപവാസികൾ പറയുന്നു.  സാമ്പത്തികലാഭം മുൻനിർത്തിയാണ് ഇവർ അഗതിമന്ദിരം നടത്തുന്നതെന്ന് പരാതിയും ഉയർന്നിരുന്നു. നിലവിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 

Read Also: Rifa Mehnu Death Case: റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

സാമൂഹ്യനീതി വകുപ്പിൻറെ റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകളും സ്ഥാപനത്തിലെ കണക്കുകളും പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ ജാഗ്രതയോടെ സമീപിക്കാനും സമഗ്രമായ അന്വേഷണം നടത്താനുമാണ് പോലീസ് തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News