ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് അറസ്റ്റിൽ

 മലമ്പുഴ സ്വദേശി സരിതയെയാണ്  പഠിക്കുന്ന  സ്ഥാപനത്തിലെത്തി ഭര്‍ത്താവ് ബാബുരാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2021, 05:04 PM IST
  • കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
  • ആശുപത്രിയിലെത്തിയ അന്വേഷണ സംഘം സരിതയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തി.
  • ഇരുവരും നിയമപരമായി വിവാഹം വേര്‍പ്പെടുത്തിയിട്ടില്ല
ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് അറസ്റ്റിൽ

പാലക്കാട്ഒലവക്കോട് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലമ്പുഴ സ്വദേശി സരിതയെയാണ്  പഠിക്കുന്ന  സ്ഥാപനത്തിലെത്തി ഭര്‍ത്താവ് ബാബുരാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  കുതറി മാറിയതിനാലാണ് യുവതി പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. പൊലീസില്‍ കീഴടങ്ങിയ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

 

ALSO READപാകിസ്ഥാനും ചൈനയും ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നു- കരസേനാ മേധാവി

അതേസമയം സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസ് അവഗണിച്ചെന്ന് യുവതിയുടെ അമ്മ പറഞ്ഞു.രാവിലെ 11 മണിക്കാണ് സംഭവം. ഒലവക്കോടുള്ള(Palakkad) സ്വകാര്യ ബ്യൂട്ടീഷന്‍ പരിശീലന കേന്ദ്രത്തില്‍ എത്തിയതായിരുന്നു സരിത. പെട്രോള്‍ കാനുമായി ക്ലാസ് മുറിയില്‍ എത്തിയ ഭര്‍ത്താവ് ബാബുരാജ് സരിതയുടെ ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. തീ കത്തിക്കാന്‍ ഉള്ള ശ്രമത്തിനിടെ സരിത ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു.

 

ALSO READകരിപ്പൂരിൽ സി.ബി.ഐയുടെ മിന്നൽ പരിശോധന

 

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട സരിതയെ ഒലവക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട ബാബുരാജ് പിന്നീട്  പൊലീസില്‍(Kerala Police) കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.മത്സ്യത്തൊഴിലാളി ആണ് ബാബുരാജ്. ആശുപത്രിയിലെത്തിയ അന്വേഷണ സംഘം സരിതയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തി. ഇരുവരും കുറച്ചുകാലമായി പിരിഞ്ഞാണ് ജീവിക്കുന്നത്. കുടുംബ പ്രശ്‌നമാണ് കൊലപാതക ശ്രമത്തിന് പിന്നെലെന്നാണ് പ്രാഥമിക നിഗമനം.ഇരുവരും നിയമപരമായി വിവാഹം വേര്‍പ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ മലമ്പുഴ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News