Murder: തിരുവനന്തപുരം കഴക്കൂട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു

Kazhakootam ജോലി കഴിഞ്ഞ തിരിച്ച വീട്ടിലേക്ക് മടങ്ങി ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടി കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഷീബ എന്ന പ്രഭയെ ഭർത്താവ് സുരേഷ് എന്ന സെൽവരാജാണ് വെട്ടിക്കൊന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 09:27 PM IST
  • 38കാരിയായ ഷീബ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.
  • പോത്തൻകോട് പൊലീസ് ഭർത്താവ് സെൽവരാജിനെ കസ്റ്റഡിയിലെടുത്തു.
  • സെൽവരാജ് ഷീബയെ കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.
  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിൽ വഴി മധ്യെ മരിക്കുകയായിരുന്നു.
Murder: തിരുവനന്തപുരം കഴക്കൂട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു

Thiruvananthapuram : കഴക്കൂട്ടത്ത് (Kazhakootam) ജോലി കഴിഞ്ഞ തിരിച്ച വീട്ടിലേക്ക് മടങ്ങി ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടി കൊന്നു (Murder). ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഷീബ എന്ന പ്രഭയെ ഭർത്താവ് സുരേഷ് എന്ന സെൽവരാജാണ് വെട്ടിക്കൊന്നത്.

38കാരിയായ ഷീബ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പോത്തൻകോട് പൊലീസ് ഭർത്താവ് സെൽവരാജിനെ കസ്റ്റഡിയിലെടുത്തു.

ALSO READ : Nedumangad Murder| മോഷണ കേസിലെ പ്രതിയാണെന്നറിഞ്ഞ് വിവാഹം നിരസിച്ചു, സൂര്യഗായത്രിയുടെ കൊലക്ക് പിന്നിൽ കൊടിയ പക

സെൽവരാജ് ഷീബയെ കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിൽ വഴി മധ്യെ മരിക്കുകയായിരുന്നു.

സംശയത്തെ തുടർന്നുള്ള കുടുംബ പ്രശ്നത്തെ കൊലയ്ക്ക് പിന്നിലുള്ള പ്രധാന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷീബ സമീപ വീടുകളിൽ വീട്ടുജോലി ചെയ്താണ് ജീവിച്ചിരുന്നത്. 

ALSO READ : Attempt to Murder : പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാരണം പ്രണയത്തെ ചൊല്ലിയുള്ള കലഹം

ഷീബയുമായി സെൽവരാജിന്റെ രണ്ടാം വിവാഹമാണ്. ഇതിൽ രണ്ട് കുട്ടികളുമുണ്ട്. ഷീബിയ്ക്ക് മേലുള്ള സുരേഷിന്റെ സംശയം ഇവരുടെ വീട്ടിൽ പല വഴക്കിനും കാരണമായി. സെൽവരാജുമായിട്ടുള്ള വഴക്കിനെ തുടർന്ന് ഷീബ സ്വന്തം വീട്ടിലേക്ക് മാറി നിൽക്കുകയായിരുന്നു. അവിടേക്കുള്ള വഴിയിൽ കാത്ത് നിന്നാണ് സെൽവരാജ് ഷീബയെ കൊലപ്പെടുത്തിയത്

ALSO READ : Thrissur murder: തിരുവോണദിനത്തിൽ തൃശൂരിൽ രണ്ട് കൊലപാതകങ്ങൾ

റൂറൽ SP പി.കെ മധുവിന്റെ നേതൃത്വത്തിൽ പൊലീസ് പ്രാഥമികമായ എല്ലാ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ശെൽവരാജിനെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News