​Google | ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പകർപ്പവകാശ നിയമ ലംഘനത്തിന് കേസ്

സംവിധായകൻ സുനീൽ ദർശൻ നൽകിയ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 08:29 PM IST
  • ​ഗൂ​ഗിളിന്റെ 5 ഉദ്യോ​ഗസ്ഥർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
  • കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു.
  • സംവിധായകൻ സുനീൽ ദർശൻ നൽകിയ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്.
​Google | ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പകർപ്പവകാശ നിയമ ലംഘനത്തിന് കേസ്

പകർപ്പവകാശ നിയമം ലംഘിച്ചതിന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കും കമ്പനിയിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ മുംബൈ പോലീസ് ബുധനാഴ്ച കേസെടുത്തു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇവർക്കെതികെ കേസെടുത്തിരിക്കുന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. 

സംവിധായകൻ സുനീൽ ദർശൻ നൽകിയ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. 'ഏക് ഹസീനാ തി ഏക് ദീവാന താ' എന്ന തന്റെ ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ ഗൂഗിൾ വ്യക്തികൾക്ക് അനധികൃതമായി അനുമതി നൽകിയെന്നാരോപിച്ചാണ് സുനീൽ ദർശൻ നൽകിയ പരാതി നൽകിയത്. 

Also Read: Padma Bushan| ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ? ബുദ്ധദേവ് ഭട്ടാചാര്യ മാത്രമല്ല, പത്മഭൂഷൺ നിരസിച്ചവർ ഇനിയുമുണ്ട്

വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News