കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ (Karipur Airport ) വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടിയോളം വിലവരുന്ന രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണമാണ് പൊലീസ് പിടികൂടിയത്. ഇവർ ശരീരത്തിലെ രഹസ്യ ഭാഗത്ത് സ്വർണ്ണം ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.
സംഭവത്തിൽ മൂന്ന് യാത്രക്കാരടക്കം 10 പേർ അറസ്റ്റിലായിട്ടുണ്ട്. ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ആബിദ്, മലപ്പുറം വാഴ്ഗിക്കടവ് സ്വദേശി ആസിഫലി എന്നിവരാണ് സ്വർണ്ണം കൊണ്ടുവന്നത്. ഇവർ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം പൊലീസ് പിടിയിലാകുകയായിരുന്നു.
Also Read: സുബൈർ വധം: കൊലപാതകത്തിന് ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി
ഇവരെ സ്വീകരിക്കാനെത്തിയവരേയും മൂന്നു കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ 15 പേരെ ഇതിനകം പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ 12 കിലോ സ്വർണ്ണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പോലീസ് പിടികൂടിയത്.
Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു
സ്വർണ്ണക്കടത്തിൽ വർധനവ് ഉണ്ടായതിനെ തുടർന്ന് ആറ് മാസം മുമ്പാണ് പൊലീസും കരിപ്പൂരിൽ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. ഇതിന് ശേഷം ഇത് പതിമൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുന്ന യാത്രക്കാരിൽ നിന്നും പൊലീസ് സ്വർണ്ണം പിടിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക