കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണം പിടികൂടി

രണ്ട് യാത്രക്കാരിൽ നിന്നായാണ് ഒരു കോടിയോളം രൂപ വില വരുന്ന ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 07:08 AM IST
  • മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്
  • വിഷ്ണുദാസ് ഷാർജയിൽ നിന്നും ഷിജിത്ത് ബഹ്റൈനിൽ നിന്നുമാണ് എത്തിയത്
  • ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു
കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഒന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്നായാണ് ഒരു കോടിയോളം രൂപ വില വരുന്ന ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പോലീസാണ് സ്വർണം പിടികൂടിയത്.

മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വിഷ്ണുദാസ് ഷാർജയിൽ നിന്നും ഷിജിത്ത് ബഹ്റൈനിൽ നിന്നുമാണ് എത്തിയത്. ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: തൃശൂരിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി

ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്താൻ ശ്രമിച്ചത്. മെഡിക്കൽ എക്റേ പരിശോധനയിലാണ് ശരീരത്തിൽ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇവരെ കൊണ്ടുപോകാനെത്തിയ രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News