Crime News: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16കാരിക്ക് മർദ്ദനം; വർക്കലയിൽ യുവാവ് പിടിയിൽ

പെൺകുട്ടിയോട് അസഭ്യം പറഞ്ഞ പ്രതി മുഖത്തടിച്ചുവെന്നാണ് പരാതി. ഇയാൾ നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 3, 2023, 07:51 AM IST
  • അ‌ഞ്ചുമാസം മുമ്പ് ഇയാള്‍ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും പോലീസ് പറയുന്നു.
  • ട്യൂട്ടോറിയലിൽ ബസ്സിൽ പോകുകയായിരുന്ന പെൺകുട്ടിയെ കൃഷ്ണരാജ് മര്‍ദ്ദിക്കുകയായിരുന്നു.
  • ബസ്സിനുള്ളിൽ വച്ച് ശല്യം ചെയ്ത പ്രതി വെട്ടൂര്‍ ജങ്ഷനിൽ ഇറങ്ങിയ പെൺകുട്ടിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു.
Crime News: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16കാരിക്ക് മർദ്ദനം; വർക്കലയിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: വര്‍ക്കലയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ മർദ്ദിച്ച പ്രതി പിടിയിൽ. വെട്ടൂര്‍ സ്വദേശിനിയായ 16 വയസുകാരിയാണ് മർദ്ദനത്തിന് ഇരയായത്. കേസിൽ കൃഷ്ണരാജ് (22) എന്ന യുവാവാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടിയെ പിന്തുടര്‍ന്നെത്തി നടുറോഡിൽ തടഞ്ഞു നിര്‍ത്തി പ്രതി മര്‍ദ്ദിക്കുകയായിരുന്നു. കിൻഫ്ര ജീവനക്കാരനാണ് പ്രതി. അ‌ഞ്ചുമാസം മുമ്പ് ഇയാള്‍ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും പോലീസ് പറയുന്നു.

ട്യൂട്ടോറിയലിൽ ബസ്സിൽ പോകുകയായിരുന്ന പെൺകുട്ടിയെ കൃഷ്ണരാജ് മര്‍ദ്ദിക്കുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ശല്യം ചെയ്ത പ്രതി വെട്ടൂര്‍ ജങ്ഷനിൽ ഇറങ്ങിയ പെൺകുട്ടിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. അസഭ്യം പറയുകയും പെൺകുട്ടിയുടെ മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നുമാണ് കേസ്. പ്രതി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് വിശദമാക്കി. പോക്സോ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വര്‍ക്കല പോലീസാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ കൃഷ്ണരാജിനെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News