തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വ്യാജ ഡോക്ടർ; കൂട്ടിരിപ്പുകാരിൽ നിന്ന് പണം തട്ടി മുങ്ങി

Thiruvananthapuram medical college: വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശിയായ ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്.

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 09:07 AM IST
  • സ്റ്റെതസ്കോപ്പ് ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസത്തിലായിരുന്ന രോ​ഗിയായ ​ഗോമതിയും ഭിന്നശേഷിക്കാരിയായ മകൾ സുനിതയും
  • ഇയാൾ ഇന്ന് പുലർച്ചെ പേ വാർഡിൽ കടന്ന് പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി
  • ആൾമാറാട്ടം നടത്തി പണം തട്ടിയ വിവരം മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പറഞ്ഞപ്പോൾ പോലീസിനെ സമീപിക്കാനായിരുന്നു മറുപടി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വ്യാജ ഡോക്ടർ; കൂട്ടിരിപ്പുകാരിൽ നിന്ന് പണം തട്ടി മുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്. വ്യാജ ഡോക്ടർ ചമഞ്ഞെത്തിയ ആൾ രോ​ഗിയുടെ കൂട്ടിരിപ്പുകാരിൽ നിന്ന് പണം തട്ടി മുങ്ങി. പേ വാർഡിലെ രോ​ഗിയുടെ കൂട്ടിരിപ്പുകാരിൽ നിന്ന് 3,500 രൂപയുമായാണ് ഇയാൾ മുങ്ങിയത്. വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശിയായ ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്.

ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഇന്നലെ രാത്രി എട്ടേകാലോടെ ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസത്തിലായിരുന്ന രോ​ഗിയായ ​ഗോമതിയും ഭിന്നശേഷിക്കാരിയായ മകൾ സുനിതയും. ഇയാൾ ഇന്ന് പുലർച്ചെ പേ വാർഡിൽ കടന്ന് പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. 44 ആം നമ്പര്‍ പേ വാർഡിലാണ് സംഭവം നടന്നത്. ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കൽ കോളേജിലെത്തിയത്. ഹൃദയവാൾവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് ഇവർ മെഡിക്കൽ കോളേജിൽ എത്തിയത്. ശസ്ത്രക്രിയ പൂർത്തിയായി.

ALSO READ: പെരുമ്പാവൂരിൽ വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ അതിഥി തൊഴിലാളി പിടിയിൽ

ആൾമാറാട്ടം നടത്തി പണം തട്ടിയ വിവരം മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പറഞ്ഞപ്പോൾ പോലീസിനെ സമീപിക്കാനായിരുന്നു മറുപടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇതിന് മുൻപും ​ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. ഡോക്ടറുടെ വേഷം ധരിച്ചെത്തിയ ആൾ നിരവധി പേരെ പരിശോധിച്ചിരുന്നു. പിന്നീട് ഇയാളെ പിടികൂടി.

മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ; ആൾമാറാട്ടം നടത്തിയ യുവാവ് പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടര്‍ എന്ന പേരിൽ ആൾമാറാട്ടം നടത്തിയ യുവാവിനെ  പോലീസ് പിടികൂടി. 20 വയസുള്ള മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. ഡോക്ടർ എന്ന വ്യാജേന കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ മെഡിക്കൽ കോളേജിൽ കറങ്ങി നടക്കുകയായിരുന്നു.

കഴുത്തില്‍ സ്റ്റേതസ്ക്കോപ്പ് തൂക്കിയായിരുന്നു നിഖിലിന്റെ നടപ്പ്. ആശുപത്രിയിൽ അഡ്മിറ്റായ രോഗികളെ പരിചയപ്പെടുകയും കൂടെ കൂടാൻ ശ്രമിക്കുകയുമായിരുന്നു ഇയാൾ. ചിലസമയത്ത് നേഴ്സ് ആണെന്നുമായിരുന്നു ചേദിച്ചവരോട് ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി അമ്പലത്തറ സ്വദേശിയ്ക്ക് ഒപ്പമായിരുന്നു നിഖിൽ. ഇയാളുടെ പക്കൽ നിന്ന് നിഖിൽ പണവും വാങ്ങിയിട്ടുണ്ട്. പരിശോധനക്കെത്തുന്ന ഡോക്ടർമാരോട് രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. രക്തം പരിശോധിക്കാൻ ഡോക്ടമാർ നിർദേശിക്കുമ്പോൾ ഡോക്ടറുടെ കുറിപ്പടി രോഗികളിൽ നിന്ന് വാങ്ങി ഇയാളാണ് ലാബിൽ എത്തിച്ചിരുന്നത്. ചില ഫലങ്ങളിൽ സംശയം തോന്നിയ ഡോകർമാര്‍ നേരിട്ട് പരിശോധനയ്ക്ക് അയ്ക്കുമ്പോൾ മറ്റൊരു റിസൽട്ടാണ് ലഭിച്ചത്. ഈ സംശയങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

രാവിലെയാണ് നിഖിലിനെ പോലീസ് കസ്റ്റഡിൽ എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇയാള്‍ പോലീസിനോട് പറഞ്ഞത് തനിക്ക് എയ്ഡസ് രോഗമാണെന്നാണ്. മെഡിക്കൽ കോളേജിൽ കയറാൻ വേണ്ടിയാണ് സ്റ്റേതസ്കോപ്പ് കഴുത്തില്‍ തൂക്കിയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മറ്റുരോഗികളിൽ നിന്നും പണം ഈടാക്കിയോ, എന്തിനാണ് മെഡിക്കൽ കോളേജിൽ എത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. മെഡിക്കൽ കോളേജിലെത്തി കൂടുതൽ രോഗികളെ കണ്ട് മൊഴിയെടുക്കാനാണ് നീക്കം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News