Crime: കേസന്വേഷണത്തിനെത്തി കൈക്കൂലി വാങ്ങിയെന്ന് പരാതി; 4 പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ

Karnataka Police Officials Arrested: മട്ടാഞ്ചേരി സ്വദേശികൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.   പരാതി ലഭിച്ചതിനെ തുടർന്ന് ഇവരെ കളമശേരി പോലീസാണ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 08:44 AM IST
  • നാല് പോലീസ് ഉദ്യോഗസ്ഥർ കൊച്ചിയിൽ പിടിയിൽ
  • കേസ് അന്വേഷണത്തിനായി കൊച്ചിയിൽ എത്തിയ ഇവർ കൈക്കൂലി വാങ്ങിയെന്നാണ് പരാതി
  • മട്ടാഞ്ചേരി സ്വദേശികൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്
Crime: കേസന്വേഷണത്തിനെത്തി കൈക്കൂലി വാങ്ങിയെന്ന് പരാതി;  4 പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ

കൊച്ചി: കർണ്ണാടക പോലീസിലെ നാല് പോലീസ് ഉദ്യോഗസ്ഥർ കൊച്ചിയിൽ പിടിയിൽ.  കേസ് അന്വേഷണത്തിനായി കൊച്ചിയിൽ എത്തിയ ഇവർ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മട്ടാഞ്ചേരി സ്വദേശികൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.   പരാതി ലഭിച്ചതിനെ തുടർന്ന് ഇവരെ കളമശേരി പോലീസാണ് പിടികൂടിയത്.  കർണാടകയിലെ കേസ് അന്വേഷണവുമായി വന്ന ഇവർ മട്ടാഞ്ചേരി സ്വദേശികളിൽ നിന്നും കൈക്കൂലി വാങ്ങിയാതായിയാണ് പരാതി.  

Also Read: Thanoor Custodial Death: താനൂർ കസ്റ്റഡി മരണം: എസ്ഐ ഉൾപ്പടെ എട്ടു പോലീസുകാർക്ക് സസ്പെൻഷൻ

മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി

മുതലപ്പൊഴിയിൽ വീണ്ടും അപകടം. 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. എന്നാൽ വള്ളത്തിൽ എത്ര പേരുണ്ടായിരുന്നു എന്നുള്ളത് കൃത്യമായി വിവരം ഇതുവരെ ലഭിച്ചിട്ടില്ല. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. കഹാർ, റൂബിൻ എന്നിങ്ങനെ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വർക്കല സ്വദേശികളാണ് ബുറാഖ് എന്ന വള്ളത്തിലുണ്ടായിരുന്നത്.

Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ

മുതലപ്പൊഴിയിൽ പാറയും മണലും നീക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. 22 മീറ്റർ ദൂരമുള്ള ക്രെയിൻ ഉപയോഗിച്ച് കല്ലുകൾ നീക്കുന്ന ജോലിയാണ് നടക്കുന്നത്. പൊഴിക്ക് സമീപമുള്ള കല്ല് മാറ്റിയ ശേഷം വലിയ ക്രെയിൻ എത്തിച്ച് കടലിലേക്ക് ഇറങ്ങി കിടക്കുന്ന വലിയ പാറകൾ നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

ഇപ്പോൾ അവിടെയുള്ള ക്രെയിൻ ഉപയോഗിച്ച് കല്ല് പുറത്തെടുക്കുന്നത് വളരെ പ്രയാസം നേരിട്ടാണെന്ന് തൊഴിലാളികൾ പറഞ്ഞു. വരും ദിവസങ്ങളിൽ ഡ്രഡ്ജർ എത്തിച്ച് മണൽ പൂർണമായും മാറ്റി പൊഴിക്ക് ആഴം കൂട്ടുന്ന ജോലിയും തുടങ്ങും. വളരെ വേഗം പണി പൂർത്തിയാക്കുമെന്ന് മന്ത്രിസഭ ഉപസമിതി ഉറപ്പ് കൊടുത്തിട്ടും ജോലി നീണ്ടു പോകുന്നതിൽ മത്സ്യത്തൊഴിലാളികൾ അതൃപ്തി പുറപ്പെടുവിച്ചിട്ടുണ്ട്. പണി പെട്ടന്ന് പൂർത്തിയായില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News