Thiruvananthapuram : തലസ്ഥാനത്ത് വ്യാജ തോക്ക് ലൈസൻസുമായി (Fake Arm License) കശ്മീർ സ്വദേശികൾ (Kashmir Residents) അറസ്റ്റിൽ. തോക്ക് വ്യാജ ലൈസന്‍സില്‍ കൈവശം വെച്ചതിന് അഞ്ച് കശ്മീരികളെയാണ് തിരുവനന്തപുരത്ത് പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തത്. കരമന പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഷുക്കൂർ അഹമ്മദ്, ഷൗക്കത്തലി, മുഷ്താഖ് ഹുസൈൻ, ഗുൽസമാൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. ഇവര്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ്.
ALSO READ : Kochi drugs seized case: എക്സൈസ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍
ആറുമാസം മുമ്പാണ് ഇവർ കേരളത്തിലെത്തിയത്. ഇവർ മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് കേരളത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പൊലീസ് നിറമൺകരയിലെ താമസസ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
ALSO READ : Drugs Seized : തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു എംഡിഎംഎയും കഞ്ചാവും പിടികൂടി
എയർപോർട്ട്, വിഎസ്എസ്‍സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നടുവിൽ ഇത്രയുംകാലം വ്യാജ തോക്കുമായി കഴിഞ്ഞത് ഗൗരവമുള്ള സംഭവമെന്ന് പോലീസ് പറഞ്ഞു. മിലിട്ടറി ഇൻ്റലിജൻസും പൊലീസിൽ നിന്ന് വിവരം ശേഖരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...