കണ്ണൂർ: കണ്ണൂരിൽ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്. കണ്ണൂർ ചിറക്കലിലാണ് പോലീസ് സംഘത്തിന് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. തമിഴ്നാട് സ്വദേശിയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ച കേസിലെ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്ഐ നിഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറക്കൽചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. ഇരുനില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പോലീസ് സംഘം മുകൾ നിലയിലെത്തി.
റോഷന്റെ മുറിയുടെ മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പോലീസിന് നേരെ വെടിയുതിർത്തത്. എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ALSO READ: മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മർദിച്ചു; മകൻ അറസ്റ്റിൽ
ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, ഈ സമയം കൊണ്ട് പ്രതി റോഷൻ ഓടി രക്ഷപ്പെട്ടു. വെടിയുതിർത്ത ബാബു തോമസിനെ പിന്നീട് പോലീസുകാർ കീഴ്പ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തോക്കിന് ലൈസൻസുണ്ടെന്നാണ് പോലീസ് പറയുന്നത്. സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രാത്രി തന്നെ സംഭവ സ്ഥലത്ത് എത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ ബാലാജിയെ ഒക്ടോബർ 22ന് പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ച കേസിലെ പ്രതിയാണ് റോഷൻ.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കർണാടകയിൽ ഉൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്. റോഷന് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതിക്കായ തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.