കണ്ണൂർ : പയ്യന്നൂരിൽ വീട്ടിൽ ചാരായം വാറ്റിയ സ്ത്രീയെ എക്സൈസ് സംഘം പിടികൂടി. പയ്യന്നൂർ പെരുന്തട്ട മാപ്പാടിച്ചാൽ സ്വദേശിയായ പുത്തൂക്കാരത്തി യശോദയെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ റെയ്ഞ്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് മധ്യവയസ്കയെ പിടികൂടിയത്. വീട്ടുവളപ്പിൽ ചാരായം വാറ്റുന്നതിനിടെയാണ് യശോദയെ പിടികൂടന്നത്. പയ്യന്നൂർ റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി വി ശ്രീനിവാസനും സംഘവും ചേർന്നാണ് യശോദയെ കസ്റ്റഡിയിലെടുത്തത്
പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.വീട്ടു വളപ്പിൽ നിന്ന് 5 ലീറ്റർ ചാരായവും, 30 ലിറ്റർ തിളച്ച വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതി മുമ്പും ഇത്തരത്തിലുള്ള കുറ്റകരമായ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുണ്ടെന്ന് പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖ് പറഞ്ഞു.
ALSO READ : Crime News: കുന്നംകുളത്ത് തൂങ്ങിമരിച്ച ശിവരാമന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മറ്റൊരു മൃതദേഹം!
കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ രാജീവൻ, എം വി സുനിത, രാഹുൽ, പ്രദീപൻ, വിനോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...