ഭാര്യക്ക് അമിത വൃത്തി; ലാപ്പ്ടോപ്പും മൊബൈലും സോപ്പ് ഉപയോഗിച്ച് കഴുകി; വിവാഹമോചനം ആവശ്യപ്പെട്ട് ടെക്കി

കോവിഡ് ബാധയ്ക്ക് ശേഷമാണ് യുവതിയിൽ അമിത വൃത്തി രൂക്ഷമായി കാണാൻ ഇടയായത്. ഇത്തരത്തിലുള്ള അമിത വൃത്തിയിൽ മടുത്ത യുവാവ് അവസാനം പോലീസിനെ സമീപിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 08:30 PM IST
  • കൂടാതെ അമ്മയുടെ മരണത്തിന് ശേഷം വീട് പൂർണ്ണമായും ശുദ്ധമാക്കണമെന്നാശ്യപ്പെട്ട് യുവാവിനെയും മക്കളെയും യുവതി 30 ദിവസം വീട്ടിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.
  • കോവിഡ് ബാധയ്ക്ക് ശേഷമാണ് യുവതിയിൽ അമിത വൃത്തി രൂക്ഷമായി കാണാൻ ഇടയായത്.
  • ഇത്തരത്തിലുള്ള അമിത വൃത്തിയിൽ മടുത്ത യുവാവ് അവസാനം പോലീസിനെ സമീപിക്കുകയായിരുന്നു.
ഭാര്യക്ക് അമിത വൃത്തി; ലാപ്പ്ടോപ്പും മൊബൈലും സോപ്പ് ഉപയോഗിച്ച് കഴുകി; വിവാഹമോചനം ആവശ്യപ്പെട്ട് ടെക്കി

ബെംഗളൂരു : ഭാര്യക്ക് അമിത വൃത്തി (Obsessive Compulsive Disorder) ആരോപിച്ച് ബെംഗളൂരുവിൽ യുവാവ് വിവാഹമോചനത്തിന് (Divorce) അപേക്ഷ സമർപ്പിച്ചു. 35 കാരിയായ യുവതി ടെക്കിയായ യുവാവിന്റെ ലാപ്പ്ടോപ്പും മൊബൈൽ ഫോണും സോപ്പ് ഉപയോഗിച്ച് കഴുകയും ചെയ്തു. കൂടാതെ അമ്മയുടെ മരണത്തിന് ശേഷം വീട് പൂർണ്ണമായും ശുദ്ധമാക്കണമെന്നാശ്യപ്പെട്ട് യുവാവിനെയും മക്കളെയും യുവതി 30 ദിവസം വീട്ടിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. 

കോവിഡ് ബാധയ്ക്ക് ശേഷമാണ് യുവതിയിൽ അമിത വൃത്തി രൂക്ഷമായി കാണാൻ ഇടയായത്. ഇത്തരത്തിലുള്ള അമിത വൃത്തിയിൽ മടുത്ത യുവാവ് അവസാനം പോലീസിനെ സമീപിക്കുകയായിരുന്നു. ചികിത്സ നൽകിയെങ്കിലും അത് പ്രയോജനപ്പെടാതെ വന്നപ്പോൾ വിവാഹമോചനം വേണമെന്നാണ് യുവാവ് ആവശ്യപ്പെടുന്നത്. 

ALSO READ : Kottiyoor Rape Case | പ്രതിയുടെ ശിക്ഷയിൽ ഇളവ്, 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു

ബെംഗളൂരു ആർടി നഗർ സ്വദേശികളാണ് ഇരുവരും. 2009തിലാണ് ഇരുവരും വിവാഹിതരാകുന്നത്. ആദ്യ കുട്ടി ജനിച്ചതിന് ശേഷമാണ് യുവതിയിൽ അമിത വൃത്തി പ്രകടമായത്. ജോലി കഴിഞ്ഞെത്തുന്ന യുവാവിനോട് വന്ന ഉടൻ തന്നെ ഷൂസും ഫോണും തുണിയും കഴിക ഇടാൻ  എപ്പോഴും യുവതി നിർബന്ധിക്കുമായിരുന്നു എന്ന് ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. 

ALSO READ : Actress Praveena: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍  

എന്നാൽ രാജ്യത്തെ കോവിഡ് ബാധ ഉണ്ടായതിനെ തുടർന്ന് യുവതിയിൽ അമിത വൃത്തി രൂക്ഷമാകവായിരുന്നു. വീട്ടിൽ എല്ലാ സാധനങ്ങളും യുവതി സാനിറ്റൈസർ ഉപയോഗിച്ച വൃത്തിയാക്കുമായിരുന്നു. കോവിഡിനെ തുടർന്ന് വർക്ക് ഫ്രം ഹോമിൽ തുടരവെയാണ് യുവാവിന്റെ ലാപ്പ്ടോപ്പും ഫോണുമെടുത്ത് സോപ്പിട്ട് കഴുകിയത്. കൂടാതെ ഒരു ദിവസം കുറഞ്ഞത് ആറ് ദിവസം യുവതി കുളിക്കുമെന്ന് യുവാവ് പോലീസിനെ അറിയിച്ചു.

അതോടൊപ്പം പത്തും പതിനൊന്നും പ്രായമുള്ള തങ്ങളുടെ കുട്ടികളോട സ്കൂളിൽ നിന്ന് വന്നയുടനെ അവരുടെ യൂണിഫോമു ഷൂസും ബാഗും എല്ലാ കഴുകിയിടാൻ യുവതി നിർദേശിക്കുമായിരുന്നു. ഇതെ തുടർന്ന് യുവാവ് മക്കളെ കൂട്ടി തന്റെ മാതാപിതാക്കൾക്കൊപ്പം പോകുകയും ചെയ്തു. 

ALSO READ : Monson Mavunkal | തട്ടിപ്പ് കേസ്: മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി

പോലീസ് വിഷയത്തിൽ യുവതിയോട് സംഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് കൊഴപ്പമൊന്നുമില്ല തന്റെ വൃത്തി സാധാരണമായ ഒരു കാര്യമാണെന്ന് യുവതി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News