കൊല്ലം: പത്താനാപുരത്ത് കശുമാവിൻ തോട്ടത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ജലാറ്റിന്‍സ്റ്റിക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയടക്കം ബോംബ് നിർമ്മാണത്തിനാവശ്യമായ വസ്തുക്കളാണ് കണ്ടെത്തിയത്.
വനം വകുപ്പിൻറെ ബീറ്റ് ഓഫിസര്‍മാര്‍ നടത്തുന്ന സ്ഥിരം പരിശോധനയില്‍ ആണ്, രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും, നാല് ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. കേസിൽ കേന്ദ്ര ഇൻറലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു
പ്രദേശത്തുള്ള സിസി ടീവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കേന്ദ്ര ഇൻറലിജൻസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന പോലീസിന് കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...