കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസ് വ്യക്തമായ ആസൂത്രണം നടന്ന ഒന്നാണെന്ന് അന്വേഷണ സംഘം. സംഭവം നടത്താൻ ഷാരൂഖിന് പുറത്തു നിന്നുള്ള സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പ്രതി നൽകുന്നില്ല. ഷാറൂഖ് സെയ്ഫിയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
ഇയാളെ കസ്റ്റഡിയിൽ കിട്ടിയിട്ട് ദിവസങ്ങളായിട്ടും തെളിവെടുപ്പ് വൈകുകയാണ്. ഇതിനിടയിൽ ഷാരൂഖ് 14 മണിക്കൂർ ചെലവിട്ട ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരിൽ ഉത്തരേന്ത്യൻ ബന്ധമുള്ളവർ ഉണ്ടോയെന്ന് അന്വേഷണ സംഘം തിരയുന്നുണ്ട്. ഇതിനിടയിൽ പ്രതിയായ ഷാരൂഖ് ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തതെന്ന കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ പ്രതിയുടെ ലക്‌ഷ്യം കോഴിക്കോട് തന്നെ എന്ന നിഗമനത്തിലാണ് പോലീസ്.
Also Read: Surya Gochar 2023: ഏപ്രിൽ 14 ന് സൂര്യൻ രാശിമാറും; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!
ഇയാൾ ഷൊർണൂരിൽ ഇറങ്ങി പെട്രോൾ വാങ്ങിയതും മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്നാണ് പോലീസ് നിഗമനം. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിർദ്ദേശ പ്രകാരമാണ് ഷൊർണൂരിലെത്തി പെട്രോൾ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ കണ്ടെത്തൽ അനുസരിച്ച് മാര്‍ച്ച് 31 ന് ഡല്‍ഹിയില്‍ നിന്നു കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍ കയറിയ ഷാരൂഖ് ഏപ്രില്‍ 2 ന് രാവിലെ 4.49 ന് ഷൊര്‍ണൂരില്‍ ഇറങ്ങുകയും ശേഷം വൈകുന്നേരമാണ് ഇയാൾ പെട്രോള്‍ വാങ്ങുന്നതിനായി പമ്പിലേക്ക് പോയത്. ശേഷം രാത്രി 7 19 ന് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറിയശേഷം ആക്രമണം നടത്തുകയായിരുന്നു. ആൻ പകല്‍ മുഴുവന്‍ പ്രതി ഷൊര്‍ണ്ണൂരില്‍ എന്ത് ചെയ്യുകയായിരുന്നുവെന്നതിനെ കുറിച്ച് അന്വേഷണ സംഘത്തിന് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...