Loan Fraud Case: ഹീരാ കൺസ്ട്രക്ഷൻസ് എംഡി ഹീരാ ബാബു അറസ്റ്റിൽ

Loan Fraud Case: കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇഡിയും കേസെടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 10:30 AM IST
  • വായ്പാ തട്ടിപ്പുകേസില്‍ ഹീരാ കണ്‍സ്ട്രക്ഷന്‍സ് എംഡി ഹീരാ ബാബു അറസ്റ്റിൽ
  • എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്
  • ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിന് 2013 ലാണ് വായ്പ എടുത്തത്
Loan Fraud Case: ഹീരാ കൺസ്ട്രക്ഷൻസ് എംഡി ഹീരാ ബാബു അറസ്റ്റിൽ

കൊച്ചി: വായ്പാ തട്ടിപ്പുകേസില്‍ ഹീരാ കണ്‍സ്ട്രക്ഷന്‍സ് എംഡിയായ ഹീരാ ബാബു എന്നറിയപ്പെടുന്ന അബ്ദുൽ റഷീദിനെ ഇഡി അറസ്റ്റ് ചെയ്തു.  എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിന് 2013 ലാണ് വായ്പ എടുത്തത്. ഫ്ലാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

Also Read: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

 

കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇഡിയും കേസെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹീരാ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡും നടത്തിയിരുന്നു.  റെയ്ഡിൽ കമ്പ്യൂട്ടർ ഉപകരണങ്ങൾ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.  ഹീരാ ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇഡി കൊച്ചി യുണിറ്റാണ്. 

Also Read: ബുധന്റെ ഉദയം പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ

അറസ്റ്റ് ചെയ്ത അബ്ദുൽ റഷീദിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിക്കുകയും ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എസ്ബിഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡ‍ി കേസെടുത്തത്.  ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നേരത്തെ മ്യൂസിയം പോലീസും ഹീര ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഫ്ലാറ്റുടമകള്‍ അറിയാതെ അവിടെ രേഖകള്‍ ബാങ്കിൽ പണപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഹീര ഗ്രൂപ്പിനെതിരെ ഫ്ലാറ്റ് തട്ടിപ്പിന് കേസുണ്ട്.

പിഞ്ചുകുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

എറണാകുളത്ത് ലോഡ്ജിൽ ഒന്നര മാസം പ്രായമായ കുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  സംഭവത്തെ തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത കുട്ടിയുടെ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ച കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയാണ് അമ്മയുടെ  സുഹൃത്ത് കണ്ണൂർ സ്വദേശിയും.   സംഭവം നടക്കുന്നത് കറുകപ്പള്ളിയിലെ ലോഡ്ജിലാണ്.  ഇവർ ഡിസംബർ ഒന്നാം തീയതിയാണ് ഈ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി കുഞ്ഞിന് സുഖമില്ലെന്നും പറഞ്ഞ് ഇവർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.  അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.   

Also Read: വയനാട്ടിൽ സ്കുൾ വിദ്യാർഥിനിയെ ലൈംഗികചൂഷ്ണത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ദേഹത്ത് മുറിവ് കണ്ട ഡോക്‌ടറാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതിനെ തുടർന്ന് പോലീസെത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കൈയിൽ നിന്നും വീണതായിട്ടാണ് യുവതിയുടേയും സുഹൃത്തിന്റേയും മൊഴി.  ഇവർ താമസിച്ചിരുന്ന മുറി പോലീസ് സീൽ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News