Crime News : തൊടുപുഴ ഡിവൈഎസ്പിക്കെതിരെ വീണ്ടും ആരോപണം; ഹൃദ്രോഗിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി

Allegation against Thodupuzha DySP : കഴിഞ്ഞ ഡിസംബര്‍ 21നാണ്  തൊടുപുഴ ഡിവൈ.എസ്.പി ഓഫീസില്‍ വെച്ച് ഹൃദ്രോഗിയായ  മലങ്കര സ്വദേശി മുരളീധരന് മര്‍ദ്ദനമേറ്റത്.  

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 02:03 PM IST
  • സംഭവത്തിൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് മുരളീധരൻ പരാതി നൽകി.
    ഇടനിലക്കാരെ വിട്ട് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിക്കാരനായ മുരളീധരൻ പറയുന്നത്.
  • കഴിഞ്ഞ ഡിസംബര്‍ 21നാണ് തൊടുപുഴ ഡിവൈ.എസ്.പി ഓഫീസില്‍ വെച്ച് ഹൃദ്രോഗിയായ മലങ്കര സ്വദേശി മുരളീധരന് മര്‍ദ്ദനമേറ്റത്.
Crime News :  തൊടുപുഴ ഡിവൈഎസ്പിക്കെതിരെ വീണ്ടും ആരോപണം; ഹൃദ്രോഗിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി

ഇടുക്കി തൊടുപുഴയില്‍ ഡിവൈഎസ്പി  ഹൃദ്രോഗിയെ മർദ്ദിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പരാതിക്കാരനെ ഡിവൈഎസ്പി എംആർ മധുബാബു  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് മുരളീധരൻ പരാതി നൽകി. ഇടനിലക്കാരെ വിട്ട് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിക്കാരനായ മുരളീധരൻ പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ 21നാണ്  തൊടുപുഴ ഡിവൈ.എസ്.പി ഓഫീസില്‍ വെച്ച് ഹൃദ്രോഗിയായ  മലങ്കര സ്വദേശി മുരളീധരന് മര്‍ദ്ദനമേറ്റത്.

മുട്ടം എസ്എന്‍ഡിപി യൂണിയനിലെ വനിതാ നേതാവിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതിനെതിരേ എസ്എന്‍ഡിപി യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് മുരളീധരൻ ഉൾപ്പെടെ നാല് പേരെ സ്റ്റേഷനിലേക്ക് ഡി വൈ എസ് പി വിളിച്ച് വരുത്തിയത്. ഇക്കാര്യം സംസാരിക്കുന്നതിനിടെ ഡിവൈ.എസ്.പി എം.ആർ. മധു ബാബു മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഹൈക്കോടതിയിലെ ഹർജിക്ക് പുറമേ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും ഉൾപ്പെടെ മുരളീധരൻ പരാതി നൽകിയിരുന്നു. 

ALSO READ: Crime News : തൊടുപുഴ ഡിവൈഎസ്പി ഹൃദ്രോഗിയെ മർദ്ദിച്ചുവെന്ന ആരോപണം ശരിവെക്കുന്ന ശബ്ദരേഖ പുറത്തുവിട്ടു

ഇതിനിടെ മർദ്ദനം നടക്കുന്ന സമയത്തെ ഓഡിയോ ക്ലിപ്പും പുറത്ത് വന്നിരുന്നു. എന്നാൽ ഡിവൈ.എസ്.പിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കിയ ശേഷം  ഇടനിലക്കാര്‍ തന്നെ സമീപിച്ചിതായി ആണ് മുരളീധരന് പറയുന്നത്. ഇടനിലക്കാരെ വിട്ട് കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. പിന്‍മാറിയാല്‍ പണം ഉൾപ്പെടെ എന്തും നല്‍കാമെന്ന് ഇടനിലക്കാർ വാഗ്ദാനം ചെയ്തു.  പിന്‍മാറില്ലന്നറിയിച്ചതോടെ ഭീഷണി തുടങ്ങുകയായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.

ഭീഷണികൾ ഇണ്ടായതിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന്  കാണിച്ച് ഇടുക്കി എസ്.പിക്ക് പരാതി നല്‍കിയതായും മുരളീധരൻ പറയുന്നു. മർദ്ദനവുമായി ബന്ധപ്പെട്ട് ഇടുക്കി അഡീഷണൽ എസ്.പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷ സംഘത്തിൻ്റെ നീക്കം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News