വയനാട്: വയനാട്ടിൽ മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അന്‍വര്‍ഷായാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അന്‍വര്‍ഷാ പിടിയിലായത്.
വിപണിയില്‍ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്നത മയക്കുമരുന്നാണ് പിടികൂടിയത്. 20 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന മെത്താഫിറ്റമിന്‍ ആണ് ഇയാളിൽ നിന്ന് പിടികൂടിയിരിക്കുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെവി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂര്‍ - പൊന്നാനി കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായ പ്രതിയില്‍ നിന്ന് മെത്താഫിറ്റമിന്‍ പിടി കൂടിയത്.
ദുബൈയില്‍ സ്വന്തമായി ആയുര്‍വേദ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ ആണ് ഇയാൾ. അഞ്ച് മാസമായി നാട്ടിലുള്ള ഇയാൾ ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു.
മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിര്‍ത്തി ഭാഗങ്ങളില്‍ എക്സൈസിന്റെ കര്‍ശന പരിശോധന തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.