Drugs Seized in Kozhikode: കോഴിക്കോട് വീണ്ടും ലഹരിവേട്ട; 20 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ മുല്ലശേരി സ്വദേശിനി ലീന, പട്ടാമ്പി സ്വദേശി സനൽ എന്നിവരാണ് പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : Aug 30, 2021, 03:28 PM IST
  • കുന്ദമം​ഗലത്ത് നിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്
  • കോഴിക്കോട് നിന്ന് കാറിൽ വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്
  • കാറിന്റെ ഡിക്കിയിൽ കവറുകളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്
  • ഇതിന് മുൻപും ഇവർ കഞ്ചാവ് കടത്തിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു
Drugs Seized in Kozhikode: കോഴിക്കോട് വീണ്ടും ലഹരിവേട്ട; 20 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: കോഴിക്കോട് വീണ്ടും ലഹരി വേട്ട (Drugs seized). 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുല്ലശേരി സ്വദേശിനി ലീന, പട്ടാമ്പി സ്വദേശി സനൽ എന്നിവരാണ് പിടിയിലായത്. കുന്ദമം​ഗലത്ത് നിന്നാണ് കഞ്ചാവുമായി (Cannabis) ഇവരെ പിടികൂടിയത്.

കോഴിക്കോട് നിന്ന് കാറിൽ വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. കാറിന്റെ ഡിക്കിയിൽ കവറുകളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിന് മുൻപും ഇവർ കഞ്ചാവ് കടത്തിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് (Police) പറയുന്നു.

ALSO READ: Kochi Drug Seize: കാക്കനാട് ലഹരിമരുന്ന് കേസിലെ ഏജൻറ് പിടിയിൽ? അന്വേഷണം ചെന്നൈയിലേക്ക്

കഞ്ചാവ് കടത്തുന്ന മറ്റ് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് വ്യക്തമാക്കി. കാറിന്റെ നമ്പർ വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കി. സംശയം തോന്നാതിരിക്കാൻ കാറിന് മുൻപിൽ അഡ്വക്കറ്റ് എന്ന് സ്റ്റിക്കർ ഒട്ടിച്ചിരുന്നു.

ലോക് ഡൗണ്‍ (Lockdown) കാലത്താണ് പ്രതികള്‍ കഞ്ചാവ് കടത്ത് തുടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലീന തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്തിയാണ്. സനൽ ബേക്കറി ജീവനക്കാരനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News