Assam: കൊവിഡ് രോഗി മരിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

അസമിലെ ഹോജായിലെ (Hojai) ആശുപത്രിയിൽ ഒരു കൊറോണ രോഗിയുടെ (Corona Patient) മരണശേഷം ബന്ധുക്കൾ ഡോക്ടറെ മോശമായി മർദ്ദിച്ചു. ഈ കേസിൽ ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Jun 2, 2021, 12:05 PM IST
  • കൊറോണ രോഗി ആശുപത്രിയിൽ വച്ച് മരിച്ചു
  • ഡോക്ടറെ ഒരു കൂട്ടം ആൾക്കാർ മർദ്ദിച്ച് അവശനാക്കി
  • സംഭവം നടന്നത് അസമിലാണ്
Assam: കൊവിഡ് രോഗി മരിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഗുവാഹത്തി: രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് (Coronavirus) ബാധയ്ക്കിടയിൽ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടർമാർ പ്രയത്നിക്കുന്ന ഈ അവസരത്തിൽ പല തവണ ഡോക്ടർമാരോട് അപമര്യാദയായി പെരുമാറിയ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.  

ഇപ്പോഴിതാ അത്തരമൊരു വാർത്തയാണ് റിപ്പോർട്ട് ചെയ്യുന്നത്.  കൊറോണ (Corona) രോഗി ആശുപത്രിയിൽ വച്ച് മരിച്ചതിനെ തുടർന്ന് ഡോക്ടറെ ഒരു കൂട്ടം ആൾക്കാർ മർദ്ദിച്ച് അവശനാക്കിയ കേസാണ് റിപ്പോർട്ട് ചെയ്യുന്നത്.  സംഭവം നടന്നിരിക്കുന്നത് അസമിലെ ഹോജായിയാണ് (Hojai).  

Also Read: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഇത്തവണ പിടികൂടിയത് 3 കിലോയോളം സ്വർണ്ണം

അസമിലെ (Assam) ഹോജായിൽ നിന്നുള്ള ഡോക്ടർ സെജുവിനെ വലിച്ചിഴച്ച ശേഷം ഒരു കൂട്ടം ആളുകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിളായ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിലാണ് ഇവർ  ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്.

കൊവിഡ് ഫെസിലിറ്റി സെന്ററിൽ ചികിത്സയിലിരുന്ന പിപാല്‍ പുഖുരി ഗ്രാമവാസിയായ ജിയാസ് ഉദ്ദീൻ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഓക്സിജൻ ദൗർലഭ്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.  ഇതിന് പിന്നാലെ ഇയാളുടെ ബന്ധുക്കൾ ഡ്യൂട്ടി ഡോക്ടറായ സിയൂജ് കുമാറിന് നേരെ തിരിഞ്ഞു. 

ഇടിയും തൊഴിയും അടക്കം ക്രൂര മർദനങ്ങൾക്ക് പുറമെ ഇഷ്ടിക അടക്കം ഉപയോഗിച്ചും ഇവര് ഡോക്ടറെ ആക്രമിച്ചു. പരിക്കേറ്റ സിയൂജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഡോക്ടറെ ക്രൂരമായി മർദ്ധിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. 

 

 

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ Yellow alert 

രോഗിയുടെ നില ഗുരുതരമാണെന്ന് അയാളുടെ ബന്ധു തന്നെ അറിയിച്ചുതനുസരിച്ച് താൻ മുറിയിലെത്തി പരിശോധിച്ചപ്പോൾ രോഗി മരിച്ച നിലയിലായിരുന്നുവെന്നും ആ വിവരം പറഞ്ഞതും അയാളുടെ ബന്ധുക്കൾ അസഭ്യ വർഷം നടത്താൻ തുടങ്ങിയെന്നും അതിക്രമത്തിനിരയായ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ (Himanta Biswa Sarma) ഇക്കാര്യം വ്യക്തിപരമായി നിരീക്ഷിക്കുകയും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ കേസിൽ ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാത്രമല്ല മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ (Himanta Biswa Sarma) ട്വീറ്റിലൂടെ ഇപ്രകാരം അറിയിച്ചിട്ടുണ്ട് 'ഞങ്ങളുടെ മുന്നണി തൊഴിലാളികൾക്കെതിരായ ഇത്തരം ക്രൂരമായ ആക്രമണം ഞങ്ങളുടെ ഭരണകൂടം ഒരിക്കലും അംഗീകരിക്കില്ലയെന്ന്'.  തുടർന്ന് അദ്ദേഹം അസമിലെ സ്പെഷ്യൽ ഡിജിപി ജിപി സിങ്ങിനോടും അസം പൊലീസിനോടും കേസിൽ കർശന നടപടിയെടുക്കാൻ  നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News