സ്വത്ത് തർക്കം: മകനെ കൊല്ലാൻ പിതാവ് ക്വട്ടേഷൻ കൊടുത്തു

 ഐടി വിദഗ്ധനായ കൗശല്‍ പ്രസാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൗശൽ പ്രസാദിന്റെ പിതാവ് കേശവ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 05:51 PM IST
  • മകനെ കൊല്ലാന്‍ കേശവ പ്രസാദ് മൂന്ന് ലക്ഷം രൂപ ഓഫര്‍ ചെയ്തതായി ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികൾ പോലീസിന് മൊഴി നല്‍കി.
  • വിശദമായ ചോദ്യം ചെയ്യലിലാണ് കേശവ പ്രസാദ് കുറ്റം സമ്മതിച്ചത്.
  • ജനുവരി 12നാണ് എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയത്.
സ്വത്ത് തർക്കം: മകനെ കൊല്ലാൻ പിതാവ് ക്വട്ടേഷൻ കൊടുത്തു

ബാം​ഗ്ലൂർ :  സ്വത്ത് തർക്കം മൂത്തപ്പോൾ സ്വന്തം മകനെ കൊല്ലാൻ പിതാവ് ക്വട്ടേഷൻ കൊടുത്തു.  ബാം​ഗ്ളൂരാണ് സംഭവം. ഐടി വിദഗ്ധനായ കൗശല്‍ പ്രസാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൗശൽ പ്രസാദിന്റെ പിതാവ് കേശവ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് മകനെ കൊന്നതെന്ന് അച്ഛന്‍ കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ALSO READമുപ്പത് സിം കാർ‍ഡും നാല് ഫോണും: യുവാവ് പറ്റിച്ചത് 50 പെണ്ണുങ്ങളെ

ജനുവരി 12നാണ് Banglore  എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൗശല്‍ പ്രസാദിന്റെ അച്ഛന്‍ കേശവ പ്രസാദ് അറസ്റ്റിലായത്. കൊലപാതകത്തിന് ക്വട്ടേഷന്‍ ലഭിച്ച നവീന്‍ കുമാര്‍, കേശവ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READKadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ

സ്വത്തിന്റെ ഭാഗം വേണമെന്ന് പറഞ്ഞ് കൗശൽ നിരന്തരം ശല്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സ്വത്തിന് വേണ്ടി വഴക്കു കൂടുന്നതിന് പുറമേ ഇയാൾ അമ്മയെ പതിവായി തല്ലാറുണ്ടെന്നും അച്ഛന്‍ പൊലീസിന്(Banglore Police) മൊഴി നല്‍കി. ജനുവരി 10-ന് ഐടി വിദഗ്ധനായ മകനെ കാണാനില്ല എന്ന് കാണിച്ച്‌ കേശവ പ്രസാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകന്‍ കൂട്ടുകാരുമൊന്നിച്ച്‌ കാറില്‍ കയറി പോകുന്നതാണ് അവസാനമായി കണ്ടതെന്നും അച്ഛന്റെ പരാതിയില്‍ പറയുന്നു.

ALSO READപഠിച്ചില്ല: ആറാം ക്ലാസുകാരന്റെ ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ച് കത്തിച്ചു

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കൗശല്‍ അവസാനമായി വെളുത്ത മാരുതി സെന്‍ കാറില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. വാഹനത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് ക്വട്ടേഷന്‍ ലഭിച്ചവരിലേക്ക് എത്തിയത്. കൂടാതെ കൗശല്‍ മരിച്ചുകിടന്നിരുന്ന എലിമല്ലപ്പ തടാകം ലക്ഷ്യമാക്കി കാര്‍ പോയതായി വ്യക്തമാക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.

മകനെ കൊല്ലാന്‍ കേശവ പ്രസാദ് മൂന്ന് ലക്ഷം രൂപ ഓഫര്‍ ചെയ്തതായി ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികൾ പോലീസിന് മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലിലാണ് കേശവ പ്രസാദ് കുറ്റം സമ്മതിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News