കൊച്ചി: പ്രധാനമന്ത്രിയ്ക്ക് ഭീഷണി കത്ത് എഴുതിയ കേസിൽ പ്രതി പിടിയിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യത്തിന്റെ ഇയാൾ ജോണി എന്നയാളുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കത്തിലെ കയ്യക്ഷരം ശാസ്ത്രീയമായ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കതൃക്കടവ് സ്വദേശി ജോൺ എന്നയാളെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഫോൺ നമ്പർ സഹിതം ഇയാളുടേതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്തത്. കത്ത് തന്റേതല്ലെന്നും സേവ്യറിനെ സംശയമുള്ളതായും ജോൺ ആണ് പോലീസിനോട് പറഞ്ഞത്.
തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുൻപാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ കിട്ടിയത്. പ്രധാനമന്ത്രിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്നായിരുന്നു ഭീഷണിക്കത്ത്. ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സേവ്യറിനെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആരോപണം ഇയാൾ നിഷേധിച്ചതിനെ തുടർന്നാണ് കൈയ്യെഴുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിൽ സേവ്യർ കുടുങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...