Thrissur Pooram 2024: തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്‌ളോഗര്‍ക്ക് അതിക്രമം നടന്നതായി പരാതി

Thrissur Pooram: തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തി. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാള്‍ 

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 04:18 PM IST
  • തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.
Thrissur Pooram 2024: തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്‌ളോഗര്‍ക്ക് അതിക്രമം നടന്നതായി പരാതി

തൃശ്ശൂര്‍: തൃശ്ശൂർൊ പൂരത്തിനിടെ വിദേശ വനിതാ വ്‌ളോഗര്‍ക്കും ആൺ സുഹൃത്തിനും നേരെ അതിക്രമം നേരിട്ടതായി വെളിപ്പെടുത്തൽ. ബ്രിട്ടനിൽനിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ഇന്റർവ്യൂ ചെയ്യുന്നതിനിടെ തന്നെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് വണിതയുടെ ആരോപണം. ഇതിന്റെ വീഡിയോയും വ്‌ളോഗര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം.

ALSO READ: തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും

 മൂന്നാറിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി:  മൂന്നാറിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ മുനിയാണ്ടിയുടെ ബന്ധു ലക്ഷ്മി [ 25] നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പരിശോധനയ്ക്ക് ശേഷം മാത്രമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News