Crime News: കോഴിക്കോട് ബീച്ചിൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ നേതാവും സംഘവും പിടിയില്‍

Crime News: കഴിഞ്ഞദിവസം പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 06:12 AM IST
  • കോഴിക്കോട് ബീച്ചിൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം
  • കഴിഞ്ഞദിവസം പുലര്‍ച്ചെ ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു
Crime News: കോഴിക്കോട് ബീച്ചിൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ നേതാവും സംഘവും പിടിയില്‍

കോഴിക്കോട്: ബീച്ചിൽ സുഹൃത്തുക്കളോടൊപ്പമെത്തിയ  പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ നടത്തിയ ലൈംഗികാതിക്രമ കേസില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍.  കോഴിക്കോട് പന്നിയങ്കരയിലെ നൈനൂക്ക് കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്.

Also Read: Fake Certificate Case: ഒടുവിൽ പിടിയിൽ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ പോലീസ് കസ്റ്റഡിയിൽ

കഴിഞ്ഞദിവസം പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്നും സാഹസികമായാണ് പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.

Also Read: Mangal gochar 2023: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ കൃപയാൽ ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ!

മാത്രമല്ല വീട് തുറക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് നൈനൂക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.   പോലീസിനെ ഇവർ വെല്ലുവിളിച്ചത് ആയുധങ്ങള്‍ സഹിതമായിരുന്നു.  ഇതിനെ തുടര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടി തുറന്നാണ് പ്രതികളെ ഇവർ പിടികൂടിയത്.  കൂടാതെ സംഘം പോലീസ് വാഹനവും അടിച്ചു തകര്‍ത്തിരുന്നു. അക്രമത്തില്‍ പരിക്കേറ്റ പോലീസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.  അറസ്റ്റിലായവർക്കെതിരെ ആയുധവുമായി ആക്രമിച്ചു, വാഹനം തകര്‍ത്തു എന്നിവ രേഖപ്പെടുത്തി പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News