കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ വഴിത്തിരിവ്. തട്ടികൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. ഇവർ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയാണെന്ന് പോലീസിന് സൂചന കിട്ടിയതായിട്ടാണ് വിവരം. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിംഗ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയിരിക്കുന്നത്.
Also Read: Kollam Child Kidnapping Case: 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: ഒരാൾ കസ്റ്റഡിയിൽ
പത്തനതിട്ടയിൽ നഴ്സായ കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നും ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കുട്ടിയുടെ പിതാവുമായി വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷനാണിതെന്നാണ് പോലീസ് സംശയം. രാവിലെ 10ന് എസ്പി ഓഫിസിൽ ഹാജരാകാനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്.
ഇതിനിടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. കസ്റ്റഡിയിലുള്ളത് ചിറക്കര സ്വദേശിയാണ്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നത് കൊണ്ട് ഇയാളിപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് വിവരം. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.