Bomb Attack : കണ്ണൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

Kannur RSS Office Bomb Attack ഇന്ന് ജൂലൈ 12 ചൊവ്വാഴ്ച പൂലർച്ചെ 1.30യോടെ ആക്രമണം. ഓഫീസിന്റെ ചില്ലുകൾ തകർന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 12:38 PM IST
  • പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം.
  • ഇന്ന് ജൂലൈ 12 ചൊവ്വാഴ്ച പൂലർച്ചെ 1.30യോടെ ആക്രമണം.
  • ഓഫീസിന്റെ ചില്ലുകൾ തകർന്നു.
  • ബോംബേറിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
Bomb Attack : കണ്ണൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. ഇന്ന് ജൂലൈ 12 ചൊവ്വാഴ്ച പൂലർച്ചെ 1.30യോടെ ആക്രമണം. ഓഫീസിന്റെ ചില്ലുകൾ തകർന്നു. ബോംബേറിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

 ആക്രമണം ആസൂത്രിതമെന്ന് ബിജെപി. അതേസമയം ആക്രണത്തിന്റെ സിസിടിവി ദൃശങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ബോംബെറിഞ്ഞവർ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. രണ്ട് ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നും ഗേറ്റിന്റെ മുന്നിലെത്തിയതിന് ശേഷം ഓഫീസിലേക്ക് ബോംബ് എറിയുകയായിരുന്നുയെന്നും പോലീസ് അറിയിച്ചു. ആക്രമണ സമയത്ത് ഓഫീസിന് സമീപം പ്രവർത്തിച്ചിരുന്ന ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. 

സംഭവത്തെ തുടർന്ന് സംഘപരിവാർ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥ പരിഗണിച്ച് പോലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കണ്ണൂരിൽ മാത്രം ബോംബാക്രണവും പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നൂറിൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News