Kannur : കണ്ണൂരിൽ ബോംബേറിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട പ്രദേശത്ത് സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷാവസ്ഥയും ഉണ്ടായി. ബോംബ് സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഇതിനിടയിലാണ് വാക്കുതർക്കവും കയ്യേറ്റവും നടന്നത്. വിവാഹ വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു ബോംബേറെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥർ എത്താൻ വൈകിയിരുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. അതേസമയം കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകരും രംഗത്ത് വന്നിരുന്നു.
ALSO READ: കണ്ണൂരിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു, ശരീരം ചിന്നിച്ചിതറിയ നിലയിൽ
തുടർന്ന് ഇരു പാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതി നിയന്ത്രണ വിധേയമാക്കി. ബോംബ് സ്‌ഫോടനത്തിന് കാരണമായ ബോബ് വിവാഹസംഘത്തിന്റെ കൈയിൽ സൂക്ഷിച്ചിരുന്നതാണോ, അല്ലെങ്കിൽ ഇവക്ക് നേരെ ആക്രമണം ഉണ്ടായതാണോയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ALSO READ: Crime News: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം, അറസ്റ്റ് ഉടന്‍
അതേസമയം വിവാഹ സംഘത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...