കണ്ണൂർ: ചാവശേരിയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളികളായ അച്ഛനും മകനും മരിച്ചു. ഫൈസൽ ഹഖ് (50) മകൻ ഷാഹിദുൽ (24) എന്നിവരാണ് മരിച്ചത്. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ അപ്രതീക്ഷിത ഇരകളാകാനുള്ള വിധിയാണ് കാതങ്ങൾ താണ്ടി ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ അന്യസംസ്ഥാനതൊഴിലാളികളായ ഇവരുടെ കൈയിലേക്ക് സ്റ്റീൽ മൊന്തയുടെ രൂപത്തിൽ എത്തിയത്.
ചാവശ്ശേരി പത്തൊമ്പതാം മൈൽ നെല്ലിയാട്ട് അമ്പലത്തിനടുത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്ന വാടകക്കെട്ടിടത്തിലാണ് ഒരു വർഷമായി ഫൈസൽ ഹഖും രണ്ട് മക്കളും മറ്റ് രണ്ടുപേരുമാണ് താമസിച്ചുവന്നിരുന്നത്. സൈക്കിളിൽ ചാക്കുകളിൽ കുപ്പികളും മറ്റും പെറുക്കി വീട്ടിലെത്തിച്ച് തരം തിരിച്ച് കരാറുകാരനായ താജുദ്ദീന് നൽകുകയായിരുന്നു ഇവരുടെ ജോലി. കുപ്പി പൊറുക്കുന്നതിനിടയിലാണ് ഇവർക്ക് സ്റ്റീൽ ബോംബ് ലഭിച്ചതെന്നാണ് വിവരം. നല്ല തിളക്കത്തിലുള്ളതും ഭാരമുള്ളതുമായ ഈ സാധനം ബോംബാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു.
ALSO READ: Crime: 85 വയസുകാരിയെ ബലാത്സംഗം ചെയ്തു; ചെറുമകളുടെ ഭർത്താവ് അറസ്റ്റിൽ
കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവർ എത്തുന്നതിന് മുൻപ് വൈകുന്നേരം അഞ്ചരയോടെ ഇരുവരും വീട്ടിലെത്തി. വീടിന്റെ രണ്ടാം നിലയിൽ അവരുടെ കിടപ്പുമുറിയിൽ എത്തി സ്റ്റീൽ പാത്രം തുറന്നതോടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ചു തന്നെ ഫൈസൽ ഹഖ് മരിച്ചു. സ്ഫോടന ശബ്ദംകേട്ട് എത്തിയ നാട്ടുകാർ ഷാഹിദുലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...