Thiruvananthapuram : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി രൂക്ഷ വിമർശനം നടത്തിയ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുക്കാൻ സാധ്യത. ഇന്ന് ചേരുന്ന മുസ്ലിം ലീഗ് നേതൃ യോഗത്തിൽ ഇതിനെ സംബന്ധിച്ച് തീരുമാനമെടുക്കും.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുഈന്‍ അലി തങ്ങളെ നീക്കുമെന്നാണ് വർത്തങ്ങൾ സൂചിപ്പിക്കുന്നത്. അച്ചടക്കനടപടിയ്ക്ക് കാരണം പാർട്ടിയുടെ അനുവാദമില്ലാതെ പത്ര സമ്മേളനം നടത്തിയതാണെന്നും നേതൃത്വം വിശദീകരിച്ചിരുന്നു. അതേസമയം മുസ്‌ലിം ലീഗിലെ ഒരു വിഭാഗം മുഈന്‍ അലി തങ്ങള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ALSO READ: Black money laundering case: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി തങ്ങളുടെ മകൻ മോയിൻ അലി
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും കുഞ്ഞാലിക്കുട്ടിക്കെത്തിരെ നടന്ന പ്രചാരണങ്ങൾക്ക് പിന്നിലും മുഈന്‍ അലി തങ്ങള്‍ ആണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മുഈന്‍ അലി തങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ കൂടിയായ മുഈൻ അലി തങ്ങൾക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദം തെറ്റാണെന്ന് വിവിവരം പുറത്തെത്തിയിട്ടുണ്ട്. ചന്ദ്രികയിലെ പ്രശ്നം പരിഹരിക്കാന്‍ മുഈന്‍ അലിയെ തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്ത് പുറത്തുവന്നു.
മാര്‍ച്ച് മാസത്തിലാണ് ഹൈദരലി തങ്ങള്‍ മുഈന്‍ അലിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള കത്ത് നല്‍കിയത്. മുഈന്‍ അലി പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയ തിരിച്ചടിയായതോടെ, ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലേക്ക് മുഈന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും ആയിരുന്നു.
ALSO READ: Money laundering case; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹൈദരലി തങ്ങള്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയാണ്. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നും ആയിരുന്നു മുഈന്‍ അലിയുടെ വിമര്‍ശനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...