Man Found Dead: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

Murder Case: നെടുമ്പാള്‍ വഞ്ചിക്കടവ് റോഡില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷ് (45) ആണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 5, 2024, 11:54 PM IST
  • ഭര്‍ത്താവാണ് കൊലചെയ്തതെന്ന് സഹോദരി പൊലീസിന് മൊഴിനല്‍കി
  • ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളര്‍ന്നു കിടപ്പായിരുന്നു
Man Found Dead: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

തൃശൂർ: നെടുമ്പാളില്‍ വീട്ടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ട സംഭവം  കൊലപാതകമെന്ന് സംശയം. ഭര്‍ത്താവാണ് കൊലചെയ്തതെന്ന് സഹോദരി പൊലീസിന് മൊഴിനല്‍കി. നെടുമ്പാള്‍ വഞ്ചിക്കടവ് റോഡില്‍ കാരിക്കുറ്റി വീട്ടില്‍  സന്തോഷ് (45) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. കിടപ്പു രോഗിയായ സന്തോഷിനെ സഹോദരി ഭര്‍ത്താവായ സെബാസ്റ്റ്യന്‍ ചങ്ങലകൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് സന്തോഷിന്റെ സഹോദരിയുടെ  മൊഴി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളര്‍ന്നു കിടപ്പായിരുന്നു.

 ALSO READ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന സഹോദരി ഷീബയും ഭര്‍ത്താവുമാണ് മരണ വിവരം സമീപവാസികളെ അറിയിച്ചത്. മൃതദേഹം തറയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസിൽ അറിയിക്കാനൊരുങ്ങിയപ്പോള്‍ ഷീബയും ഭര്‍ത്താവും അത് വിലക്കാന്‍ ശ്രമിച്ചു.

എന്നാല്‍ പോലീസില്‍ അറിയിച്ചതോടെ സെബാസ്റ്റ്യന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചിതലിന് തളിക്കുന്ന വിഷം  കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ച സെബാസ്റ്റ്യന് കാവല്‍  ഏര്‍പ്പെടുത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷീബ കൊലപാതക വിവരം പറഞ്ഞത്.

ALSO READ: കണ്ണൂർ പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മരിച്ച നിലയിൽ

കിടപ്പു രോഗിയെ സംരക്ഷിക്കുന്നതിനുളള ബുദ്ധിമുട്ടും സഹോദരിക്കും കുടുംബത്തിനും താമസിക്കാന്‍ വേറെ ഇടമില്ലാത്തതും കൊലപാതകത്തിന് കാരണമായതായി കരുതുന്നു. സെബാസ്റ്റ്യന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, കൊടകര സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News