Sexual Assault : ഫേഷ്യൽ ചെയ്യാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ

Beauty Parlour Sexual Assault Case : പേരൂർക്കടയിൽ പ്രവർത്തിക്കുന്ന ലേഡിസോൾ ബ്യൂട്ടി പാർലറിന്റെ ഉടമ ജി.രതീഷാണ് പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : Jan 7, 2024, 08:45 AM IST
  • പോങ്ങുംമൂട് സ്വദേശിയാണ് അറസ്റ്റിലായ രതീഷ്.
  • മൂന്ന് ദിവസത്തിന് മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
Sexual Assault : ഫേഷ്യൽ ചെയ്യാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ബ്യൂട്ടി പാർലറിൽ യുവതിക്ക് ലൈംഗികാതിക്രമം. ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയെ ബ്യൂട്ടി പാർലറിന്റെ ഉടമ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പേരൂർക്കടയിൽ പ്രവർത്തിക്കുന്ന ലേഡി സോൾ ബ്യൂട്ടി പാർലർ ഉടമ ജി രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പോങ്ങുംമൂട് സ്വദേശിയാണ് അറസ്റ്റിലായ രതീഷ്. മൂന്ന് ദിവസത്തിന് മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 

ഫേഷ്യൽ ചെയ്യാനായി ഒറ്റയ്ക്കെത്തിയ യുവതിയെ രതീഷ് കയറി പിടിക്കുകയായിരുന്നു. ഉടൻ തന്നെ ബ്യൂട്ടി പാർലറിൽ നിന്നും ഇറങ്ങി യുവതി പേരൂർക്കട പോലീസിൽ എത്തി പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. നിരവധി സെലിബ്രേറ്റികളുടെയും സോഷ്യൽ ഇൻഫ്ലുവെൻസർമാരുടെയും മേക്കപ്പ് ആർട്ടിസ്റ്റാണ് അറസ്റ്റിലായ രതീഷ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News