സ്കൂൾ വിട്ടു വന്ന 8 വയസുകാരിക്ക് പീഡനം; പോക്സോ കേസ് പ്രതിക്ക് 10 വർഷം കഠിന തടവ്, പിഴ

പിഴത്തുക പെൺകുട്ടിക്ക് നൽകണം. ഇല്ലെങ്കിൽ 10 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 08:21 PM IST
  • 8 വയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായാണ് പരാതി
  • 10 വർഷം കഠിന തടവും 40000 രൂപയുമാണ് പിഴ
  • പിഴത്തുക പെൺകുട്ടിക്ക് നൽകണം
സ്കൂൾ വിട്ടു വന്ന 8 വയസുകാരിക്ക് പീഡനം; പോക്സോ കേസ് പ്രതിക്ക് 10 വർഷം കഠിന തടവ്, പിഴ

തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും .കാട്ടാക്കട കുരുതംകോട് സ്വദേശി മധുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. 10 വർഷം കഠിന തടവും 40000 രൂപയുമാണ് പിഴ. സ്കൂൾ വിട്ടു വന്ന 8 വയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായാണ് പരാതി.

പിഴത്തുക പെൺകുട്ടിക്ക് നൽകണം. ഇല്ലെങ്കിൽ 10 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിൽ പ്രതി ശിക്ഷ അനുഭവിച്ചു വരികയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഡി.ആർ പ്രമോദ് ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News