Tobacco: സ്കൂൾ പരിസരങ്ങളിൽ വ്യാപക പരിശോധന; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Banned Tobacco Products: അടിമാലി എക്‌സൈസ് റേഞ്ച് സംഘം ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 02:16 PM IST
  • സ്‌കൂള്‍ പരിസരമുള്‍പ്പെടെ കേന്ദ്രീകരിച്ച് വിവിധ കടകളില്‍ പരിശോധന നടത്തി
  • പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
Tobacco: സ്കൂൾ പരിസരങ്ങളിൽ വ്യാപക പരിശോധന; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഇടുക്കി: അടിമാലിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. അടിമാലി എക്‌സൈസ് റേഞ്ച് സംഘം ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സ്‌കൂള്‍ പരിസരമുള്‍പ്പെടെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. പുകയില ഉത്പന്നങ്ങള്‍ കൈവശം സൂക്ഷിച്ചവര്‍ക്കെതിരെ തുടര്‍ നടപടികൾ സ്വീകരിച്ചു.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ക്കൂടിയാണ് അടിമാലി എക്‌സൈസ് റേഞ്ച് സംഘം ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് അടിമാലി ടൗണിലെ വിവിധ മേഖലകളില്‍ പരിശോധന നടത്തിയത്. സ്‌കൂള്‍ പരിസരമുള്‍പ്പെടെ കേന്ദ്രീകരിച്ച് വിവിധ കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 70 പാക്കറ്റോളം നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു.

ALSO READ: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍

അടിമാലി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിലുമോന്‍, ജെ എച്ച് ഐമാരായ എല്‍ബി ബേബി, അമര്‍നാഥ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പ്രദീപ് കെവി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സച്ചു ശശി, ആലം അസഫ് ഖാന്‍, രാജദുരൈ പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പുകയില ഉത്പന്നങ്ങള്‍ കൈവശം സൂക്ഷിച്ചവര്‍ക്കെതിരെ തുടര്‍ നടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News