Train: എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിൽ 30 കിലോ​ ഭാരമുള്ള കോൺക്രീറ്റ് കഷണം

കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിൻ വേ​ഗത കുറച്ച് വന്നതിനാൽ വൻ അപകടം ഒഴിവായി.

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 01:55 PM IST
  • റെയില്‍ പാളത്തില്‍ 30 കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി
  • പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം
  • കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിൻ കടന്നുപോകവേ പാളത്തിൽ നിന്ന് കല്ല് തെറിച്ച് വീണു
  • ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
Train: എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിൽ 30 കിലോ​ ഭാരമുള്ള കോൺക്രീറ്റ് കഷണം

കൊച്ചി: എറണാകുളത്ത് ട്രെയിൻ അട്ടിമറിക്ക് ശ്രമം. പൊന്നുരുന്നിയിലാണ് ട്രെയിൻ അട്ടിമറി ശ്രമം നടന്നത്. കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിൻ വേ​ഗത കുറച്ച് വന്നതിനാൽ വൻ അപകടം ഒഴിവായി.

റെയില്‍ പാളത്തില്‍ 30 കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിൻ കടന്നുപോകവേ പാളത്തിൽ നിന്ന് കല്ല് തെറിച്ച് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിൻ വേ​ഗത കുറച്ചാണ് പോയിരുന്നത്. ഇതേ തുടർന്ന് വലിയ അപകടം ഒഴിവായി.

ALSO READ: Indian Railways | 400 ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പോലീസ് നായ മണം പിടിച്ചെത്തിയത്. ഒഴിഞ്ഞ് കിടക്കുന്ന വീട്ടിൽ ലഹരി ഉപയോ​ഗിക്കുന്ന സംഘം സ്ഥിരമായി വരാറുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News