Crime: വെള്ളം ചോദിച്ച് വീട്ടിലെത്തി; അഥിതി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം, പ്രതി പിടിയിൽ

Rape Attempt: വെള്ളം ചോദിച്ച് വീട്ടിൽ എത്തിയ പ്രതി വീടിനുള്ളിൽ കയറിയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കുളപ്പാറചാൽ കാഞ്ഞിരം മൂട്ടിൽ സിജു ക്ലീറ്റസിനെ പോലീസ് പിടികൂടി.

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 01:56 PM IST
  • യുവതി അകത്തേയ്ക്ക് പോയ സമയം ഇയാൾ വീടിനുള്ളിൽ കയറി മുൻ വശത്തെ വാതിൽ കുറ്റിയിട്ടു
  • പിന്നീട് യുവതിയെ കടന്ന് പിടിച്ചു
  • കുതറി മാറി അടക്കള വാതിൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച യുവതിയെ വലിച്ച് നിലത്തിട്ടു
  • ഇവിടെ നിന്നും കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി
Crime: വെള്ളം ചോദിച്ച് വീട്ടിലെത്തി; അഥിതി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം, പ്രതി പിടിയിൽ

ഇടുക്കി: അഥിതി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം. വെള്ളം ചോദിച്ച് വീട്ടിൽ എത്തിയ പ്രതി വീടിനുള്ളിൽ കയറിയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കുളപ്പാറചാൽ കാഞ്ഞിരം മൂട്ടിൽ സിജു ക്ലീറ്റസിനെ പോലീസ് പിടികൂടി. ഓട്ടോ ഡ്രൈവറായ സിജു ഒട്ടോറിക്ഷയിൽ രാജകുമാരി ബി ഡിവിഷന് സമീപം യുവതി താമസിക്കുന്ന വീട്ടിലെത്തി കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു.

വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാൾ വീടിനുള്ളിൽ കയറി മുൻ വശത്തെ വാതിൽ കുറ്റിയിട്ടു. പിന്നീട് യുവതിയെ കടന്ന് പിടിച്ചു. കുതറി മാറി അടക്കള വാതിൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച യുവതിയെ വലിച്ച് നിലത്തിട്ടു. ഇവിടെ നിന്നും കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി.

ALSO READ: Shocking Video: കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ ആക്രമിച്ച് മദ്യപസംഘം; അക്രമികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

തുടർന്ന് പ്രതി, യുവതി തുറന്ന പുറക് വശത്തെ വാതിൽ അടക്കാൻ ശ്രമിക്കുന്ന സമയത്ത്, യുവതി മുൻ വശത്തെ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയും സമീപ വാസികളെ വിവിരം അറിയിക്കുകയുമായിരുന്നു. നാട്ടുകാർ അറിഞ്ഞതോടെ പ്രതി ഓട്ടോയുമായി രക്ഷപ്പെട്ടു. പിന്നീട് രാജാക്കാട് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News